Wednesday, April 15, 2026
No menu items!

subscribe-youtube-channel

HomeNewsKochiസെക്യൂരിറ്റി ദിനാഘോഷം...

സെക്യൂരിറ്റി ദിനാഘോഷം സംഘടിപ്പിച്ചു

കൊച്ചി/കോട്ടയം : സെക്യൂരിറ്റി വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ  ലോക സെക്യൂരിറ്റി ദിനാഘോഷം  സംഘടിപ്പിച്ചു. ആഴ്ചയിലെ ഏഴ് ദിവസവും ഇരുപത്തിനാല് മണിക്കൂറും വിവിധ സ്ഥാപനങ്ങളുടെ സുരക്ഷ ചുമതലയിൽ കർമ്മനിരതരാണ് എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ്   എല്ലാവർഷവും ജൂലൈ 24 ലോക സെക്യൂരിറ്റി ദിനമായി ആചരിക്കുന്നത്. 

ഇടപ്പള്ളിയിൽ നടന്ന ചടങ്ങിൽ മുതിർന്ന സെക്യൂരിറ്റി ജീവനക്കാരെ ആദരിച്ച് ചടങ്ങ് ആരംഭിച്ചു. ജീവനക്കാർക്ക് ക്ഷേമനിധി, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന്  സ്കോളർഷിപ്പ് ഏർപ്പെടുത്തുക, മിനിമം വേജസ് സമ്പ്രദായം നടപ്പിലാക്കുക, ജീവനക്കാരുടെ പിഎഫ് ,ഇഎസ്ഐ  അനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുക തുടങ്ങിയ   വിഷയങ്ങളിൽ ചർച്ച ചെയ്തു.

സംസ്ഥാന പ്രസിഡണ്ട് സ്റ്റാൻലി ജോൺ ഉദ്ഘാടനം ചെയ്ത യോഗത്തിൽ   പ്രഭാകുമാർ ചക്കുളം, സാംസൺ ഡാനിയേൽ, അനിൽ തിരുവല്ല, അനീഷ് മാത്യു, പ്രീതി ബിനു തുടങ്ങിയവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൂഞ്ച് ജില്ലയില്‍ പാകിസ്താന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ സൈനികന് വീരമൃത്യു

ന്യൂഡൽഹി : ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാകിസ്താന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ സൈനികന് വീരമൃത്യു. ലാന്‍സ് നായിക് ദിനേശ് കുമാര്‍ ആണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൃഷ്ണ ഗടി സെക്ടറിലെ ലൈന്‍ ഓണ്‍...

ഇന്ദുജയുടെ മരണം : ഭർത്താവിന്റെയും സു​ഹൃത്തിന്റെയും അറസ്റ്റ് ഉടൻ

തിരുവനന്തപുരം : പാലോട് ഭർതൃവീട്ടിൽ ആത്‍മഹത്യചെയ്ത ഇന്ദുജയുടെ മരണത്തിൽ ഭർത്താവ് അഭിജിത്തിന്റെയും സു​ഹൃത്ത് അജാസിന്റെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഇരുവരുടെയും ശാരീരിക ,മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നുന്നത്. സുഹൃത്ത് അജാസാണ്...
- Advertisment -

Most Popular

- Advertisement -