Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsMallappallyകല്ലുപ്പാറയിൽ കെഎസ്ആർടിസി...

കല്ലുപ്പാറയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച്  നിരവധി പേർക്ക് പരിക്കേറ്റു

മല്ലപ്പള്ളി:  കല്ലുപ്പാറയിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യാത്രക്കാരായ നിരവധി പേർക്ക് പരിക്കേറ്റു. തോട്ടഭാഗം – മല്ലപ്പള്ളി റോഡിൽ കല്ലൂപ്പാറ ചന്തയ്ക്ക് സമീപം ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. തിരുവല്ലായിൽ നിന്നും മല്ലപ്പള്ളിക്ക് പോയ കെ എസ് ആർ ടി സി വേണാട് ബസും എതിർദിശയിൽ വന്ന വേണാട് ബസും തമ്മിൽ കൂട്ടി ഇടിക്കുക ആയിരുന്നു. ഇടിയിൽ രണ്ട് ബസിൻ്റെയും മുൻഭാഗം തകർന്നു. ഓടി കൂടിയ നാട്ടുകാരും പോലീസും  ചേർന്ന് പരിക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉന്നത നിലവാരത്തിൽ ഉയർന്ന റോഡിൽ  വാഹനങ്ങളുടെ അമിത വേഗതയാണ്  അപകടത്തിന് കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരുംകള്ളനെ തന്ത്രപരമായി വലയിലാക്കി ഏനാത്ത് – പന്തളം പോലീസ്

പത്തനംതിട്ട : സ്ഥിരം മോഷ്ടാവ് പോലീസിന്റെ വലയിൽ കുടുങ്ങി. മൂപ്പതിലധികം മോഷണക്കേസുകളിൽ പ്രതിയായ പറക്കോട് ടിബി ജംഗ്ഷനിൽ നെല്ലിക്കോട്ട് പടിഞ്ഞാറ്റതിൽ  തുളസിധര (48)നാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാറിന്റെ...

ഓര്‍ത്തഡോക്‌സ് സഭ മദ്യവര്‍ജ്ജന സമിതി

കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ മദ്യവര്‍ജ്ജന സമിതിയുടെ കേന്ദ്ര ഭാരവാഹികളെ നിയമിച്ചു. സമിതിയുടെ പ്രസിഡന്റായി യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്തായെയും, വൈസ് പ്രസിഡന്റുമാരായി ഫാ. കുര്യാക്കോസ് തണ്ണിക്കോട്ട് (കൊച്ചി), ഫാ.ഡോ....
- Advertisment -

Most Popular

- Advertisement -