Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryബാലികയ്‌ക്കെതിരെ ലൈംഗികാതിക്രമം...

ബാലികയ്‌ക്കെതിരെ ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ

കോഴഞ്ചേരി : എട്ടുവയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. അയിരൂർ തടിയൂർ കടയാർ വാഴയിൽ വീട്ടിൽ നിന്നും കാഞ്ഞീറ്റുകരയിലെ  വാസുദേവപുരം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ലിജു തോമസ് (31) ആണ് പിടിയിലായത്. ബുധൻ ഉച്ചയ്ക്ക് 12.30 ന് കുട്ടിയെ ഇയാൾ സ്കൂട്ടറിൽ കയറ്റി കടയിലേക്കെന്നു പറഞ്ഞ് കൊണ്ടുപോയി കാഞ്ഞീറ്റുകരയ്ക്ക് സമീപമുള്ള കനാൽ പാലത്തിൽ വച്ച് ലൈംഗികചൂഷണത്തിന് വിധേയയാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു

കുട്ടി വിവരം അറിയിച്ചതിനെതുടർന്ന്  മാതാവ് കോയിപ്രം പോലീസിനെ സമീപിക്കുകയും, അമ്മയുടെ സാന്നിധ്യത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എസ് ഐ പി സുരേഷ് കുമാർ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ  വെെദ്യ പരിശോധന നടത്തിയ ശേഷം തിരുവല്ല ജെ എഫ് എം കോടതി ഒന്ന് മൊഴി രേഖപ്പെടുത്തി.അന്വേഷണത്തിൽ പോലീസ് കാഞ്ഞീറ്റുകരയിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു.

സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയെ  മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി  റിമാൻഡ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വെ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ചേപ്പാട്-കായംകുളം റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 142 (എലക്കുളങ്ങര ഗേറ്റ്) ആഗസ്റ്റ് 26 ന് രാവിലെ 8 മുതല്‍ 28 ന് വൈകിട്ട് 6 വരെ  അറ്റകുറ്റ പണികള്‍ക്കായി...

Kerala Lottery Results : 09-12-2024 Win Win W-799

1st Prize Rs.7,500,000/- (75 Lakhs) WW 819745 (ERNAKULAM) Consolation Prize Rs.8,000/- WN 819745 WO 819745 WP 819745 WR 819745 WS 819745 WT 819745 WU 819745 WV 819745 WX...
- Advertisment -

Most Popular

- Advertisement -