Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsNationalലൈംഗികാതിക്രമ കേസ്...

ലൈംഗികാതിക്രമ കേസ് : പ്രജ്വൽ രേവണ്ണ അറസ്റ്റിൽ

ബെംഗളൂരു : ലൈംഗികാതിക്രമ കേസിൽ പ്രതിയായ ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണയെ(33) ബെംഗളുരു വിമാനത്താവളത്തിൽ വച്ച് കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിനു പിന്നാലെ രാജ്യം വിട്ട പ്രജ്വൽ രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ ഫലമായി ജർമനിയിൽ നിന്ന് മടങ്ങിയെത്തിയതോടെയാണ് അറസ്റ്റ് നടന്നത്.

വിമാനത്താവളത്തിനു ചുറ്റും കനത്ത സുരക്ഷാസന്നാഹമാണ് ഒരുക്കിയത്. വിമാനത്താവളത്തിൽ പ്രജ്വലെത്തിയ ഉടൻ തന്നെ കസ്റ്റഡിയിലെടുത്ത് സി ഐ ഡി ഓഫീസിൽ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.34 ദിവസത്തെ ഒളിവിനു ശേഷമാണ് പ്രജ്വല്‍ തിരിച്ചെത്തുന്നത്. മെഡിക്കല്‍ പരിശോധനകളടക്കം പൂര്‍ത്തിയാക്കിയതിന് ശേഷം കോടതിയില്‍ ഹാജരാക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അടൂർ ബൈപ്പാസിൽ  കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറി: നാലുപേര്‍ക്ക് പരിക്ക്

അടൂര്‍: അടൂർ ബൈപ്പാസില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ  അപകടത്തിൽ 4 യുവാക്കള്‍ക്ക് പരിക്ക്. കാറിലുണ്ടായിരുന്ന പന്തളം സ്വദേശികളായ സബിന്‍, വിഷ്ണു, ആദര്‍ശ്, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ വിഷ്ണു, ആദര്‍ശ് എന്നിവരുടെ പരിക്ക് ...

പക്ഷിപ്പനി : പ്രതിരോധശീലങ്ങൾ കർശനമായി പാലിക്കണം- ആരോഗ്യ വകുപ്പ്

ആലപ്പുഴ: ജില്ലയിലെ ചില പ്രദേശങ്ങളിൽ വളർത്തു പക്ഷികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധശീലങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. ചത്ത പക്ഷികൾ, രോഗബാധ സംശയിക്കുന്ന പക്ഷികൾ, വളർത്തു പക്ഷികൾ ഇവയുമായി ഇടപഴകുമ്പോഴും കൂട്...
- Advertisment -

Most Popular

- Advertisement -