തിരുവല്ല: ഭിന്നശേഷിക്കാരനു നേരേ ലൈംഗികാതിക്രമം കാട്ടിയ വയോധികനെ കീഴ്‌വായ്‌പ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങര വേങ്ങൽ ഗൗരിശങ്കരം വീട്ടിൽ ടി എ കൃഷ്ണൻ (63) ആണ് പിടിയിലായത്. 45 ശതമാനം ശാരീരിക ബുദ്ധിമുട്ടുള്ള 42 കാരനെയാണ് ഇയാൾ ലൈംഗിക അതിക്രമത്തിനിരയാക്കിയത്. ഈമാസം 7 ന് വൈകിട്ട് നാലോടെയാണ് സംഭവം.
കല്ലുപ്പാറ ചെങ്ങരൂർ ആശ്രമം ജംഗ്ഷനിൽ നിന്ന യുവാവിനെ ഒരു നില കെട്ടിടത്തിന്റെ മുകളിലെ ടെറസിൽ എത്തിച്ച് പ്രതിദേഹത്ത് കടന്നുപിടിച്ച് അതിക്രമത്തിന് വിധേയനാക്കുകയായിരുന്നു. ഈ കെട്ടിടത്തിലെ ഒരു മുറിയിലാണ് പ്രതി താമസിക്കുന്നത്.
യുവാവിന്റെ മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയെ ഇന്ന് രാവിലെ 9.30 ന് കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനക്കുശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.