Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsപ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരേ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം : രണ്ട് പ്രതികൾ പിടിയിൽ

പന്തളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരേ  ലൈംഗികാതിക്രമം നടത്തിയ  രണ്ട് പ്രതികളെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം കുരമ്പാല വടക്കേതിൽ മേലെതുണ്ടിൽ രാജേഷ് എന്ന് വിളിക്കുന്ന സുനിൽ കുമാർ (42), കുരമ്പാല കൊച്ചുതുണ്ടിൽ വീട്ടിൽ ശശി (60) എന്നിവരാണ് പിടിയിലായത്.

2021 കോവിഡ് കാലത്ത് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കുട്ടിയുടെ വീട്ടിൽ മൊബൈൽ ചാർജർ ചോദിച്ചെത്തി ആരുമില്ലാത്ത സമയത്ത് സുനിൽ കുമാർ പീഡിപ്പിക്കാൻ ശ്രമിച്ചത്. രണ്ടാമത്തെ സംഭവം കഴിഞ്ഞ വർഷം ജൂണിലാണ്. കുട്ടിയുടെ വിദ്യാഭ്യാസത്തിന്  സാമ്പത്തിക സഹായം ചെയ്തു കൊടുത്തത് മുതലെടുത്ത പ്രതി ശശി, സ്വന്തം വീട്ടിൽ വച്ച് കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയായിരുന്നു. കുട്ടിക്ക് ഇപ്പോൾ 16 വയസ്സ് കഴിഞ്ഞു.

സ്കൂളിൽ എത്താതിരുന്ന കുട്ടിക്ക് അധികൃതർ കൗൺസിലിംഗ് നൽകിയപ്പോഴാണ് ലൈംഗിക അതിക്രമത്തെപ്പറ്റി അറിയുന്നത്. തുടർന്ന്, പന്തളം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് ഉടനടി കുട്ടിയുടെ വിശദമായ മൊഴിയെടുക്കുകയും, തുടർന്ന് അന്നുതന്നെ കോടതിയിൽ അപേക്ഷ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ അവിടെ മൊഴിരേഖപ്പെടുത്തുകയും ചെയ്തു. ഈമാസം അഞ്ചിനാണ് പോലീസ് വിവരം അറിയുന്നതും കേസുകൾ രജിസ്റ്റർ ചെയ്യുന്നതും.

ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കുകയും വീടുകളിൽ നിന്നും ഇന്ന് പുലർച്ചെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അടൂർ ഡി വൈ എസ് പി ജി സന്തോഷ്‌ കുമാറിന്റെ മേൽനോട്ടത്തിൽ, പന്തളം പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സെൻ്റ് മേരീസ് മോഡൽ സ്കൂളിൻ്റെ പുതിയ കെട്ടിട സമുച്ചയം തുറന്നു

കോന്നി : കൂടൽ സെൻ്റ് മേരീസ് മോഡൽ സ്കൂളിൻ്റെ പുതിയ കെട്ടിട സമുച്ചയം ആൻ്റോ ആൻ്റണി എംപി ഉദ്ഘാടനം ചെയ്തു.ജനസംഖ്യയുടെ 65 ശതമാനം വരുന്ന യുവതലമുറയ്ക്ക് നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിലൂടെ രാജ്യം ലോകം...

ശബരിമല സ്വർണ്ണപാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഗുരുതര കണ്ടെത്തലുകൾ നടത്തി ദേവസ്വം വിജിലന്‍സ്

പത്തനംതിട്ട: സ്വർണപാളി വിവാദത്തില്‍ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി ദേവസ്വം വിജിലന്‍സ്. സ്വർണം പൂശുന്നതിനും അന്നദാനത്തിന്‍റെ പേരിലും ഉണ്ണികൃഷ്ണന്‍ പോറ്റി വ്യാപക പണപ്പിരിവ് നടത്തിയെന്നാണ് ദേവസ്വം വിജിലൻസിൻ്റെ കണ്ടെത്തല്‍. മറ്റ് സംസ്ഥാനങ്ങളിലും പണപ്പിരിവ്...
- Advertisment -

Most Popular

- Advertisement -