കൊച്ചി :തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാര്‍ഥിനി ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു.റുവൈസിന് പഠനം തുടരാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ അനുമതിയാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത് .
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത് .റുവൈസിന്റെ സസ്പെൻഷൻ കോളേജ് മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചിരുന്നു.തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിച്ചു.കോളേജിലെ അച്ചടക്കസമിതി വീണ്ടും ചേരാൻ കോടതി നിര്‍ദേശിച്ചിട്ടുണ്ട് .