ന്യൂഡൽഹി : പാർലമെന്റ് സമുച്ചയത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന കോൺഗ്രസ് എംപിമാരുടെ യോഗത്തിൽ ശശി തരൂർ പങ്കെടുത്തില്ല .തുടർച്ചയായ മൂന്നാം തവണയാണ് തരൂർ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും പല തവണയായി പുകഴ്ത്തിയതിനെ തുടർന്ന് കോൺഗ്രസ് നേതൃത്വവുമായി ഭിന്നതയിലായ സാഹചര്യത്തിലാണ് വിട്ടുനിൽക്കൽ.
കൊൽക്കത്തയിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുകയാണെന്ന് തരൂര്‍ എക്സിൽ പോസ്റ്റ് ചെയ്‌തിരുന്നു .പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം സംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടിയാണ് കോൺഗ്രസ് എംപിമാരുടെ യോഗം ചേർന്നത് .






