Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKochiമോശമായി പെരുമാറിയത്...

മോശമായി പെരുമാറിയത് ഷൈൻ ടോം ചാക്കോ : വിൻസി നടനെതിരെ പരാതി നൽകി

കൊച്ചി : ലഹരി ഉപയോ​ഗിച്ച് തന്നോട് മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോയെന്ന് വിൻസി അലോഷ്യസ് .‘സൂത്രവാക്യം’ എന്ന സിനിമയുടെ സെറ്റിലായിരുന്നു ഷൈനിന്റെ മോശം പെരുമാറ്റം. നടനെതിരെ വിൻസി ഫിലിം ചേംബറിലും സിനിമയുടെ ഐസിസി (ഇന്റേണൽ കംപ്ലെയ്ൻന്റ് അതോറിറ്റി)ക്കും പരാതി നൽകി.

ലഹരി ഉപയോഗിച്ച് സെറ്റില്‍ എത്തിയ ഒരു നടന്‍ തന്നോടും സഹപ്രവര്‍ത്തകയോടും മോശമായി പെരുമാറിയെന്ന വിൻസിയുടെ ആരോപണം വിവാദ സൃഷ്ടിച്ചിരുന്നു. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമകൾ ചെയ്യില്ല എന്ന് നടി നിലപാടെടുത്തിരുന്നു. നടിക്കു പിന്തുണയുമായി ‘അമ്മ’ സംഘടന രംഗത്തെത്തിയിരുന്നു.

പരാതിയിൽ ശക്തമായ നടപടി എടുക്കുമെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് അറിയിച്ചു .സംഭവത്തിൽ വിൻസിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് എക്സൈസ് വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  അവധി

പത്തനംതിട്ട:  ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ  പ്രൊഫഷണൽ കോളജുകൾ മുതൽ അങ്കണവാടി  വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെൻ്ററുകൾക്കും  ജില്ലാ കളക്ടർ നാളെ (1) അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച...

കേരള ശാസ്ത്ര പുരസ്കാരം ഡോ എസ് സോമനാഥിന്

തൃശ്ശൂർ :  2023-ലെ കേരള ശാസ്ത്ര പുരസ്കാരം ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ഡോ. എസ്. സോമനാഥിന് സമ്മാനിക്കും. തൃശ്ശൂർ വെള്ളാനിക്കരയിലെ കേരള കാർഷിക സർവകലാശാലയിൽ നടക്കുന്ന 37-ാമത് കേരള ശാസ്ത്രകോൺഗ്രസ് ഉദ്ഘാടനം ചെയ്യവേ...
- Advertisment -

Most Popular

- Advertisement -