വയനാട് : വയനാട് ഉരുൾപൊട്ടലിൽ കുടുംബത്തെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി റവന്യൂ വകുപ്പിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു.വയനാട് കളക്ടറേറ്റിലെത്തി ശ്രുതി ചുമതലയേറ്റെടുത്തു. അപകടത്തിൽ പരുക്കേറ്റതിനാൽ ഊന്നുവടിയുടെ സഹായത്തോടെയാണ് കലക്ടറേറ്റിലെത്തിയത്.കൂടെ നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്ന് ശ്രുതി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.