Tuesday, December 2, 2025
No menu items!

subscribe-youtube-channel

HomeNew Delhiഎസ്‌ ഐ...

എസ്‌ ഐ ആറ്: ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍  രാത്രിയിലും വീടുകളില്‍ വന്നേക്കും

ന്യൂഡൽഹി: എസ്‌ഐആറിന്റെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ (ബിഎല്‍ഒ) രാത്രിയിലും വീടുകളില്‍ വന്നേക്കും. പകല്‍ ജോലി സ്ഥലങ്ങളിലുള്ളവര്‍ക്ക് എന്യൂമറേഷന്‍ ഫോം നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ വൈകിട്ടോ രാത്രിയിലോ വീടുകളിലെത്തി അവരെ കാണാനാണ് നിര്‍ദേശം.

വീടുകളില്‍ പകല്‍ സമയം ആളില്ലാത്ത സ്ഥിതിയുള്ളതനാലാണ് ഈ നിര്‍ദേശം. ഇതൊഴിവാക്കാന്‍ രാത്രി സന്ദര്‍ശനം ഗുണകരമാവുമെന്നാണ് കമ്മീഷന്‍ വിലയിരുത്തുന്നത്. 2025 ഒക്ടോബര്‍ 27 വരെ വോട്ടര്‍ പട്ടികയിലുള്ള എല്ലാവര്‍ക്കും വീടുകളിലെത്തി എന്യൂമറേഷന്‍ ഫോം വിതരണം ചെയ്യും. 2002-ലെയും 2025-ലെയും പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ഫോമില്‍ ഒപ്പിട്ട് നല്‍കണം. മറ്റ് രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല.

അതേസമയം 2025-ലെ പട്ടികയില്‍ ഉള്‍പ്പെട്ടവരും 2002-ലെ പട്ടികയില്‍ ഉള്‍പ്പെടാത്തവരുമായവര്‍ മാതാപിതാക്കള്‍ 2002-ലെ പട്ടികയിലുണ്ടെങ്കില്‍ മറ്റ് രേഖകള്‍ സമര്‍പ്പിക്കേണ്ട. ഇക്കാര്യം ഫോമില്‍ സൂചിപ്പിക്കണം. കൂടാതെ മാതാപിതാക്കളുടെ വോട്ടര്‍ വിശദാംശങ്ങള്‍ ഫോമില്‍ ചേര്‍ക്കുകയും വേണം. നവംബര്‍ നാല് മുതല്‍ ഡിസംബര്‍ നാല് വരെയാണ് ഫോം വിതരണവും തിരികെ വാങ്ങലും നടക്കുക. ഫോമുകള്‍ പൂരിപ്പിച്ച്‌ നല്‍കുന്നതിനൊപ്പം രസീതും കൈമാറും.

ക്യൂആര്‍ കോഡും ഫോട്ടോ ഒട്ടിക്കാനുള്ള സൗകര്യവുമുള്ള ഫോമുകളാണ് നല്‍കുക. അതേസമയം, ഫോട്ടോ ഒട്ടിക്കല്‍ നിര്‍ബന്ധമല്ല. ഡിസംബര്‍ നാല് വരെ വിവരശേഖരണം മാത്രമാണ് നടക്കുക. ഈ സമയത്ത് മറ്റ് സൂക്ഷ്മ പരിശോധനകളൊന്നും ഉണ്ടാകില്ല. എന്യൂമറേഷന്‍ ഫോം തിരികെ നല്‍കിയ എല്ലാവരെയും കരട് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തും. പിന്നീടാണ് സ്വീകരിക്കലും തുടര്‍പരിശോധനയും ഉണ്ടാകുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹേമ കമ്മറ്റി റിപ്പോർട്ട് : ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റർ ചെയ്തു

കോട്ടയം : ഹേമ കമ്മറ്റി റിപ്പോർത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റർ ചെയ്തു.മേക്കപ്പ് മാനേജർ സജീവിനെതിരെ കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ് നൽകിയ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പൊൻകുന്നം പൊലീസ്...

കാൽവഴുതി കിണറ്റിൽ വീണ ഗർഭിണിയായ യുവതിക്ക് രക്ഷകരായി അഗ്നിശമന സേന

കോഴഞ്ചേരി : അബദ്ധത്തിൽ കാൽവഴുതി കിണറ്റിൽ വീണ ഗർഭിണിയായ യുവതിക്ക് രക്ഷകരായി അഗ്നിശമന സേന. മല്ലപ്പുഴശ്ശേരി പഞ്ചായത്തിൽ പുന്നയ്ക്കാടിന് സമീപം കാരംവേലി സ്വദേശിനി 6 മാസം ഗർഭിണിയായ റൂബി മാത്യു (38) ആണ്...
- Advertisment -

Most Popular

- Advertisement -