Monday, April 6, 2026
No menu items!

subscribe-youtube-channel

HomeNewsഎസ്‌ഐആര്‍: 122...

എസ്‌ഐആര്‍: 122 നിയോജകമണ്ഡലങ്ങളിലെ ഹിയറിങ് പൂര്‍ത്തിയായി

തിരുവനന്തപുരം: സംസ്ഥാനത്തെ 122 നിയോജകമണ്ഡലങ്ങളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ ഭാഗമായ ഹിയറിങ് പൂര്‍ത്തിയായി. എസ്‌ഐആറുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയവരുടെ ഹിയറിങ്ങ് ഈ മണ്ഡലങ്ങളില്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.

നോട്ടിസ് നല്‍കിയ എല്ലാവരെയും കൃത്യമായി ഹിയറിങ്ങ് നടത്തി. ഒരു വോട്ടറുടെയും വോട്ടവകാശം നിഷേധിക്കാതെ വോട്ടര്‍ പട്ടിക പരിഷ്‌ക്കരിക്കുന്നതിന് ആണ് പ്രഥമ പരിഗണന നല്‍കിയിട്ടുള്ളത്. ഹിയറിങ്ങ് അവശേഷിക്കുന്ന നിയോജകമണ്ഡലങ്ങളില്‍ ഉടനെ തന്നെ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനു ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

താനൂര്‍ 1, പേരാമ്പ്ര 1, തവനൂര്‍ 2, ബാലുശ്ശേരി 2, എലത്തൂര്‍ 4, മഞ്ചേരി 5, അഴിക്കോട് 6, തിരുരങ്ങാടി 9, പൊന്നാനി 46, പത്തനാപുരം 43, കുന്നമംഗലം 44, കൊണ്ടോട്ടി 65, കളമശ്ശേരി 61, വള്ളിക്കുന്ന് 78, നാദാപുരം 71, കണ്ണൂര്‍ 93 കൊയിലാണ്ടി 88, പേരാവൂര്‍ 218 എന്നിങ്ങനെയാണ് നിയമസഭാ മണ്ഡലങ്ങളിലെ അവശേഷിക്കുന്ന ഹിയറിങ്ങ്. ജില്ലാ അടിസ്ഥാനത്തില്‍ കൊല്ലം 0.02%, മലപ്പുറം 0.06%, കോഴിക്കോട് 0.09%, കണ്ണൂര്‍ 0.19% ഹിയറിങ്ങ് ബാക്കിയുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമ്പലപ്പുഴ പൊടിയാടി റോഡിലെ വെള്ളക്കെട്ട് : എടത്വ വികസന സമിതിയുടെ പ്രതിഷേധ സമരം 12ന്

എടത്വ : അമ്പലപ്പുഴ പൊടിയാടി റോഡിലെയും സമീപ പ്രദേശങ്ങളിലെ റോഡുകളിലെയും വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ നില്പ് സമരം നടത്തും. എടത്വ ടൗൺ ഗാന്ധി...

തിരുവല്ല കാത്തലിക് കൺവൻഷൻ വ്യാഴാഴ്ച തുടങ്ങും

തിരുവല്ല : തിരുവല്ല പ്രദേശത്തുള്ള കത്തോലിക്കാസഭകളുടെ  ആഭിമുഖ്യത്തിൽ നടത്തിവരുന്ന 32-ാമത് തിരുവല്ല കാത്തലിക് കൺവൻഷൻ  ഫെബ്രുവരി 27, 28 മാർച്ച് 1, 2 തീയതികളിൽ തിരുവല്ല സെൻ്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ വൈകുന്നേരം...
- Advertisment -

Most Popular

- Advertisement -