Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsശിവഗിരി മനസിന്റെയും...

ശിവഗിരി മനസിന്റെയും ശരീരത്തിന്റെയും കേന്ദ്രം : ഉപരാഷ്‌ട്രപതി

കൊല്ലം : ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ. ഭാവിയിലേക്ക് നമ്മളെ നയിക്കാൻ ശ്രീനാരായണ ഗുരുദേവൻ മുന്നിൽ നിന്നുവെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു. 93 -ാം ശിവഗിരി തീർഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു. സ്നേഹമാണ് ഏറ്റവും വലിയ വിശ്വാസമെന്ന് പഠിപ്പിച്ചു. ശ്രീനാരായണ ഗുരു പഠിപ്പിച്ചതെല്ലാം നമ്മെ പ്രചോദിപ്പിച്ചതാണ്. ആ പ്രചോദനം ഇനിയും തുടരും. വിദ്യാഭ്യാസം, അറിവ് സമൂഹത്തിന് നൽകുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യമെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു. മനസിന്റെയും ശരീരത്തിന്റെയും കേന്ദ്രമാണ് ശിവഗിരിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ശശി തരൂർ എംപി അടക്കമുള്ളവർ പങ്കെടുത്തു. രാവിലെ ശിവഗിരി മഠം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തിയതോടെയാണ് ഈവർഷത്തെ ആഘോഷത്തിന് തുടക്കം കുറിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശക്തമായ മഴക്ക് സാധ്യത : നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് (ജൂലൈ 15) കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ,എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്...

കൊല്ലത്ത് യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം : കൊല്ലം പുത്തൂർ വല്ലഭൻകരയിൽ യുവതിയെ വെട്ടി കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു.എസ്.എൻ. പുരം സ്വദേശി ശാരുവാണ് കൊല്ലപ്പെട്ടത്. കൊലയ്‌ക്ക് ശേഷം പ്രതി ലാലുമോൻ ആത്മഹത്യ ചെയ്തു.വല്ലഭൻകരയിലെ ലാലുമോൻ്റെ വീട്ടിലാണ് മൃതദേഹങ്ങൾ...
- Advertisment -

Most Popular

- Advertisement -