ന്യൂഡൽഹി : ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ ആറാം ഘട്ട ചർച്ചകൾ ആരംഭിക്കുന്നു .ഇതിനായി യുഎസ് പ്രതിനിധി സംഘം ഇന്ത്യയിലെത്തി.യുഎസ് വാണിജ്യ ഉപപ്രതിനിധി ബ്രെൻഡൻ ലിഞ്ചും സംഘമാണ് ഡൽഹിയിലെത്തിയത്. കേന്ദ്ര വാണിജ്യ വകുപ്പ് സ്പെഷൽ സെക്രട്ടറി രാജേഷ് അഗർവാളുമായി ചർച്ച നടത്തും. ട്രംപ് ഇന്ത്യയ്ക്കു മേൽ തീരുവ ഏർപ്പെടുത്തിയതിനുശേഷം ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ട് നടക്കുന്ന ആദ്യ വ്യാപാര ചർച്ചയാണിത്.