Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryതൂങ്ങിമരിക്കാൻ ശ്രമിച്ച...

തൂങ്ങിമരിക്കാൻ ശ്രമിച്ച ആളെ  ആശുപത്രിയിലേക്ക്  കൊണ്ടു പോകവെ കാറിൽ പുക ഉയർന്നു:  യുവാവ് മരിച്ചു

കോഴഞ്ചേരി : തൂങ്ങിമരിക്കാൻ ശ്രമിച്ച ആളെ രക്ഷിച്ച് ആശുപത്രിയിലേക്ക് കാറിൽ കൊണ്ടു പോകവെ കാറിൽ പുക ഉയർന്നതിനെ തുടർന്ന് തീപിടുത്തമാണെന്ന് സംശയിച്ച് മറ്റൊരു കാറിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും യുവാവ് മരിച്ചു.

ഇലവുംതിട്ട നാമക്കുഴി സ്വദേശി ബിജു (45) ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. കുടുംബ കലഹത്തെ തുടർന്ന് സ്വന്തം വീട്ടിൽ തൂങ്ങി മരിക്കാൻ ശ്രമിച്ച ബിജുവിനെ അയൽ വാസിയാണ് കാറിൽ കയറ്റി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയത്.

ആശുപത്രിക്ക് സമീപം എത്തിയപ്പോഴാണ് കാറിൻ്റെ ബോണറ്റിൽ നിന്ന് പുക ഉയർന്നത്. കാർ നിർത്തി മറ്റൊരു വാഹനത്തിൽ ഉടൻ തന്നെ ബിജുവിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഷോർട്ട് സർക്യൂട്ട് ആവാം തീപിടുത്തത്തിന് കാരണമെന്നു കരുതുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കനത്ത മഴ : കാനനപാതയിലൂടെയുള്ള യാത്രയ്ക്ക് നിരോധനം

ശബരിമല : കനത്ത മഴയെ തുടർന്നു സത്രം-പുല്ലുമേട് കാനനപാത വഴി ശബരിമല ഭക്തരെ ഇന്ന് കടത്തിവിടില്ല. കോടമഞ്ഞും മഴയും തുടരുന്ന സാഹചര്യത്തിൽ ഭക്തരുടെ സുരക്ഷ മുൻനിർത്തിയാണ് വനം വകുപ്പിന്റെ തീരുമാനം .സത്രത്തില്‍ എത്തിയിരുന്ന...

Kerala Lotteries Result 29-08-2025 Suvarna Keralam SK-17

1st Prize Rs.1,00,00,000/- RE 302032 (ERNAKULAM) Consolation Prize Rs.5,000/- RA 302032 RB 302032 RC 302032 RD 302032 RF 302032 RG 302032 RH 302032 RJ 302032 RK 302032...
- Advertisment -

Most Popular

- Advertisement -