Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaലഹരി വ്യാപനത്തിനെതിരെ...

ലഹരി വ്യാപനത്തിനെതിരെ സാമൂഹ്യപ്രതിരോധം സൃഷ്ടിക്കണം: കെ.ജി .രാജേശ്വരി

ആലപ്പുഴ: ലഹരി വ്യാപനത്തിനെതിരെ സർക്കാർ സംവിധാനങ്ങൾക്കൊപ്പം സർക്കാരിതര സംഘടനകളും പൊതു സമൂഹവും അണിനിരക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി.രാജേശ്വരി പറഞ്ഞു. ആലപ്പുഴ സാമൂഹ്യനീതി വകുപ്പ്, പുന്നപ്ര അക്സ്പെറ്റ്   ഡി- അഡിക്ഷൻ സെൻ്ററിൻ്റെ സഹകരണത്തോടെ ”നശാമുക്ത് ഭാരത്  അഭിയാൻ ” പദ്ധതിയുടെ ഭാഗമായി നടത്തിയ  അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അവർ. 

അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഷീബ രാകേഷ് അദ്ധ്യക്ഷത വഹിച്ചു. ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന സൗഹൃദ വടംവലി മത്സരത്തിൽ കായംകുളം എം.എസ്.എം കോളേജ് ഒന്നാം സ്ഥാനവും അമ്പലപ്പുഴ ഗവ.കോളേജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഇരു ടീമുമകൾക്കും ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. ലഹരി വിരുദ്ധ ദ്വിദിന ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ഇന്ന് (26)വൈകുന്നേരം 4 ന്  ആലപ്പുഴ ബീച്ചിൽ ” കരുതാം ആലപ്പുഴയെ ,കൈ കോർക്കാം ലഹരിക്കെതിരെ ” ബോധവത്ക്കരണ ക്യാമ്പയിനിൽ വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, സാമൂഹ്യ-സാംസ്ക്കാരിക പ്രവർത്തകർ പങ്കെടുക്കും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പേവിഷബാധ നിർമ്മാർജ്ജന ക്യാമ്പ്

തിരുവല്ല : നെടുമ്പുറം ഗ്രാമപഞ്ചായത്തും വെറ്ററിനറി ഡിസ്‌പെൻസറിയും ചേർന്ന് സംയുക്തമായി നടപ്പിലാക്കുന്ന പേവിഷ നിർമാർജ്ജന പദ്ധതിയുമായി ബന്ധപെട്ടു ഓമന മൃഗങ്ങളിലെ പേവിഷപ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് (വാർഡ് 2,3,4 കളിലേക്കായി) മൃഗശുപത്രിയിൽ വെച്ച് ഗ്രാമപഞ്ചായത്ത്...

വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 21 വർഷം കഠിന തടവ്

അടൂർ: പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 21 വർഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും വിധിച്ചു. കന്യാകുമാരി വിളവൻ കോട് അടയ്ക്കാക്കുഴിയിൽ അനീഷ് രാജേന്ദ്രനെ...
- Advertisment -

Most Popular

- Advertisement -