Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsസാമൂഹ്യ സുരക്ഷ...

സാമൂഹ്യ സുരക്ഷ പെൻഷൻ : മസ്റ്ററിങ് നടത്താൻ 14.15 ലക്ഷം പേര്‍ ബാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും വാങ്ങുന്നവരില്‍ 14.15 ലക്ഷം പേർ ഇനിയും മസ്റ്ററിങ് നടത്തിയില്ല. ഈ മാസം 24 വരെയാണ് മസ്റ്ററിങ് നടത്താനുള്ള സമയ പരിധി നിശ്ചയിച്ചിട്ടുള്ളത്.

പെൻഷൻ വാങ്ങുന്നവർ ജീവിച്ചിരിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതിനാണ് വാർഷിക മസ്റ്ററിങ് സർക്കാർ നിർബന്ധമാക്കിയത്. 64,18,946 പേരാണ് പെൻഷൻ വാങ്ങുന്നത്. ഇവരില്‍ 49,96,727 (77.84 ശതമാനം) പേരാണ് മസ്റ്ററിങ് നടത്തിയത്. സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരില്‍ 9,87,011 പേരും വിവിധ ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങുന്നവരില്‍ 4,28,120 പേരുമടക്കം 14,15,131 പേരാണ് ഇതുവരെ മസ്റ്ററിങ് നടത്താത്തത്. മസ്റ്ററിങ് നടത്താത്തവരുടെ പെൻഷൻ വരും മാസങ്ങളില്‍ തടയും.

അക്ഷയ കേന്ദ്രങ്ങളിലെത്തിയാണ് മസ്റ്ററിങ് നടത്തുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ 40,94,061 (80.48 ശതമാനം)പേരാണ് പെൻഷൻ വാങ്ങുന്നത്. ഇവരില്‍ 32,94,933 പേരാണ് മസ്റ്ററിങ് പൂർത്തിയാക്കിയത്. 20837 പേർക്ക് മസ്റ്ററിങ് ചെയ്യാൻ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല. ഇവർ ഗസറ്റഡ് ഓഫിസർ മുമ്ബാകെ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാൻ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദേശിച്ചത്.

5773 പേർ ഗ്രാമപഞ്ചായത്തുകളില്‍ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടുണ്ട്. നഗരസഭകളില്‍ 6,05,074 പേരില്‍ 4,76,480 (78.75ശതമാനം) പേർ മസ്റ്ററിങ് നടത്തി. 3660 പേർക്ക് മസ്റ്ററിങ് ചെയ്യാൻ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല. 809 പേർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചു. കോർപ്പറേഷനില്‍ 3,43,971 പേരില്‍ 2,77,551 (80.69) പേരാണ് മസ്റ്ററിങ് നടത്തിയത്. 1290 പേർക്ക് മസ്റ്ററിങ് ചെയ്യാൻ ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല. 435 പേർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചു. വെല്‍ഫയറില്‍ 68.89 ശതമാനമാണ് മസ്റ്ററിങ് നടത്തിയത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൈറ്റ് അധ്യാപക എ.ഐ. പ്രായോഗിക പരിശീലനത്തിന് തുടക്കം

ആലപ്പുഴ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) സാധ്യതകള്‍ വിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍  കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിശീല പരിപാടിയ്ക്ക് ജില്ലയില്‍ തുടക്കം. മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ ആരംഭിച്ചു....

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്: മാർഗരേഖ പുറത്തിറക്കും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.ആരോഗ്യ വകുപ്പിന്റെ ഉന്നതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കെട്ടിക്കിടക്കുന്നതോ...
- Advertisment -

Most Popular

- Advertisement -