ചങ്ങനാശ്ശേരി : മാടപ്പള്ളി പഞ്ചായത്ത് പത്താം വാര്‍ഡ് പാരപ്പൊഴിഞ്ഞിയിലെ മണ്ണെടുപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമ രക്ഷാ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. സമിതി പ്രസിഡന്റ് ബാബു കുട്ടന്‍ചിറയുടെ അധ്യക്ഷതയില്‍ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി ജെ ലാലി ധര്‍ണ ഉത്ഘാടനം ചെയ്തു.
മിനി കെ ഫിലിപ്പ്, സണ്ണി ഏത്തക്കാട്, റോസിലിന്‍ ഫിലിപ്പ്,തങ്കപ്പന്‍ തൃക്കൊയിക്കല്‍, സാബു പള്ളിക്കുന്നേല്‍,ജോജി കറുക,കെ എന്‍ രാജന്‍, ജോണിക്കുട്ടി റ്റി ജെ, റ്റിജി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
11 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന കുന്നിലെ മണ്ണ് ഇടിച്ചെടുക്കുന്നതുമൂലം നൂറുകണക്കിന് കുടുംബങ്ങള്‍ കുടിവെള്ള കാര്യത്തില്‍ പ്രതിസന്ധിയിലായിരിക്കുന്നു. പരപ്പെഴിഞ്ഞ മുതല്‍ ഒട്ടത്തില്‍ പടി വരെയുള്ള ശാന്തിപുരം വെങ്കോട്ട റോഡില്‍ മണ്ണ് ലോറിയില്‍ നിന്നും വീഴുന്നതുമൂലം ഉണ്ടാകുന്ന ചെളി ടു വീലര്‍ യാത്രക്കാര്‍ക്കും നടപ്പ് യാത്രക്കാര്‍ക്കും യാത്ര ദുരിത പൂര്‍ണമാണ്. വാഹനങ്ങള്‍ തെന്നി അപകടങ്ങള്‍ ഉണ്ടാവുന്നു. 24 മണിക്കൂറും വലിയ ടോറസുകളിലാണ് മണ്ണ് കൊണ്ട് പോകുന്നത്.പരിസ്ഥിതിയെ തകര്‍ക്കുന്ന മണ്ണെടുപ്പിനെ തടയുന്നവരെ പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് ഭീക്ഷണിപ്പെടുത്തുന്നത് പ്രതിക്ഷേധാര്‍ഹമാണെന്നും സമിതി കുറ്റപ്പെടുത്തി.






