Tuesday, March 31, 2026
No menu items!

subscribe-youtube-channel

HomeNewsKollamസോളാർ കേസ്...

സോളാർ കേസ് : ഉമ്മൻ ചാണ്ടിയെ കുടുക്കണമെന്ന് പറഞ്ഞതു കേട്ടു : ഗണേഷ് കുമാറിന്റെ മുൻ പേർസണൽ സ്റ്റാഫ്

കൊട്ടാരക്കര : സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കൂടി കുടുക്കണമെന്ന് സോളർ പീഡനക്കേസിലെ പരാതിക്കാരിയോട് കെ.ബി.ഗണേഷ്കുമാർ പറയുന്നതു താൻ നേരിട്ടു കേട്ടെന്നു ഗണേഷ്കുമാറിന്റെ മുൻ പഴ്സനൽ സ്റ്റാഫ് അംഗം എസ്.ഇ.സഞ്ജയ്ഖാൻ. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിൻറെ മുൻപിലാണ് സഞ്ജയ്ഖാൻ മൊഴി നൽകിയത്.സോളർ പീഡനക്കേസിലെ പരാതിക്കാരി സോളർ അന്വേഷണ കമ്മിഷനു മുന്നിൽ ഹാജരാക്കിയ കത്തിൽ 4 പേജുകൾ കൂട്ടിച്ചേർത്തതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് അഡ്വ. സുധീർ ജേക്കബ് നൽകിയ ഹർജിയിലെ സാക്ഷിയാണ് സഞ്ജയ്ഖാൻ.

തന്നെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ഉമ്മൻചാണ്ടിയെ സഹിതം പീഡനക്കേസിൽ ഉൾപ്പെടുത്തി നാറ്റിക്കുമെന്നും അടുത്ത തവണ എൽഡിഎഫ് മുന്നണിയിൽ ചേർന്ന് വേണ്ടത് ചെയ്യുമെന്നും ഗണേഷ്‌കുമാർ പറഞ്ഞു .വിവരം അന്നുതന്നെ ഉമ്മൻചാണ്ടിയുടെപേർസണൽ അസിസ്റ്റന്റിനെ ഫോണിലൂടെ അറിയിച്ചെന്നും സഞ്ജയ് ഖാൻ മൊഴിനൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവം : തുടരന്വേഷണത്തിനായി പൊലീസ് മുംബയിലേക്ക്

മലപ്പുറം : താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ തുടരന്വേഷണത്തിനായി പൊലീസ് സംഘം വീണ്ടും മുംബൈയിലേക്ക് പോകാൻ തീരുമാനം. കുട്ടികൾ സന്ദർശിച്ച മുംബൈയിലെ ബ്യൂട്ടിപാർലർ കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. മുംബൈയിൽ പ്രാദേശികമായി ആരെങ്കിലും കുട്ടികളെ...

ആറാട്ടുകടവ് – ഓതറ റോഡിൽ  തലയാർ ട്രാൻസ്ഫോർമറിനു സമീപം മാലിന്യം തള്ളുന്നു: നടപടി ആവശ്യപ്പെട്ട് നാട്ടുകാർ

തിരുവല്ല: കുറ്റൂർ  ആറാട്ടുകടവ് - ഓതറ റോഡിൽ  തലയാർ ട്രാൻസ്ഫോർമറിനു സമീപം  ഇറച്ചി മാലിന്യം തള്ളുന്നതായി നാട്ടുകാർ ആരോപിച്ചു. മിക്ക ദിവസങ്ങളിലും രാത്രി കാലങ്ങളിൽ മാലിന്യം ചാക്കിൽ തള്ളുന്നതിനാൽ സമീപ വിട്ടുകാർക്ക് വീട്ടിൽ...
- Advertisment -

Most Popular

- Advertisement -