Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaപുന്നപ്രയിലെ കുടിവെള്ള...

പുന്നപ്രയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം :  കുഴൽ കിണർ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ : പുന്നപ്ര വടക്ക് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് സ്ഥാപിച്ച കുഴൽ കിണറിന്റെ പ്രവര്‍ത്തനോദ്ഘാടനം എച്ച് സലാം എംഎൽഎ നിർവ്വഹിച്ചു. പഞ്ചായത്തിലെ ഏഴ് മുതൽ 11 വരെയുള്ള വാർഡുകളും പുന്നപ്ര തെക്ക് പഞ്ചായത്തിലെ കരിമ്പാവളവും ഉള്‍പ്പെടുന്ന കിഴക്കൻ ഭാഗങ്ങൾക്കും  പദ്ധതിയിലൂടെ ശുദ്ധജലം ലഭ്യമാകും. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സജിത സതീശൻ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷയായി.

എച്ച് സലാം എംഎൽഎയുടെ വികസന ഫണ്ടിൽ നിന്ന് 5,14, 617 രൂപയും പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5,25000 രൂപയും ഉൾപ്പെടെ ആകെ 10,39,617 രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. വാട്ടർ വർക്സ് പമ്പ് ഹൗസിലാണ് കുഴൽ കിണർ സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കിയത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി മൗറീഷ്യസിലെത്തി

പോർട്ട് ലൂയിസ് : രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് മൗറീഷ്യസിലെത്തി. മൗറിഷ്യസ് തലസ്ഥാനത്ത് ഊഷ്മളമായ സ്വീകരണമാണ് മോദിക്ക് ലഭിച്ചത്.  മൗറീഷ്യസിന്റെ 57-ാമത് ദേശീയ ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി മോദി...

രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

തിരുവല്ല : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ മുപ്പത്തിനാലാം രക്തസാക്ഷിത്വ ദിനത്തിൽ പൊടിയാടി ജംഗ്ഷനിൽ നെടുമ്പ്രം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും ഭീകര വിരുദ്ധ പ്രതിജ്ഞയും എടുത്തു.മണ്ഡലം പ്രസിഡന്റ്...
- Advertisment -

Most Popular

- Advertisement -