Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങരയിൽ വെള്ളക്കെട്ടിനു...

പെരിങ്ങരയിൽ വെള്ളക്കെട്ടിനു പരിഹാരം ആകുന്നു: നീർച്ചാലുകൾ വീണ്ട് എടുക്കുന്ന നടപടി തുടങ്ങി

തിരുവല്ല : പെരിങ്ങര നിവാസികളുടെ ദുരിതമായ വെള്ളക്കെട്ടിനു പരിഹാരം ആകുന്നു. കയ്യേറിയ നീർച്ചാലുകളും പുറംമ്പോക്ക് ഭൂമിയും, വീണ്ടെടുക്കാനുള്ള സർവേ തുടങ്ങി. സർവേ നടത്തിയ ഭാഗങ്ങൾ കുറ്റി വെച്ച് അടയാളപ്പെടുത്തി. നാളുകളായി പെരിങ്ങര ജംഗ്ഷനിന്നും സമീപ റോഡുകളിലും വെളളക്കെട്ട് രൂക്ഷമായതിനെ തുടർന്നാണ് നടപടി.

പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ്, വാർഡ്‌ അംഗം അശ്വതി രാമചന്ദ്രൻ എന്നിവരുടെ നേത്യത്വത്തിലാണ് പ്രവർത്തനം തുടങ്ങിയത്. പെരിങ്ങര ജംഗ്ഷന് സമീപം കാരയ്ക്കൽ റോഡിലെ മൂന്നൊന്നിൽ കലുങ്കിന്റെ ഭാഗമാണ് ആദ്യ പണികൾ ആരംഭിച്ചത്. പണിക്കോട്ടിൽ മുതൽ കൽകെട്ട് ചെയ്ത് വന്നപ്പോൾ തുടർന്നുള്ള ഭാഗം ചെയ്യാൻ സാധിച്ചില്ല. തുടർന്ന് മൈനർ ഇറിഗേഷൻ ഏ ഇ യുടെ സാന്നിധ്യത്തിൽ സർവ്വേ ഉദ്യോഗസ്ഥരെ കൊണ്ടുവന്നാണ് കൈയ്യേറ്റ ഭൂമി കണ്ടെത്തിയത്.

തോടിന്റെ രേഖ പരിശോധിച്ചാണ് വിണ്ടെടുക്കൽ ശ്രമം നടക്കുന്നത്. പെരിങ്ങര ജംഗ്ഷൻ, പഞ്ചായത്ത് പടി, കാരയ്ക്കൽ റോഡ് എന്നിവിടങ്ങളിലെ തോടിന്റെ രൂപരേഖ നോക്കി വരുന്ന ദിവസങ്ങളിൽ നീർച്ചാലുകളും, കൈയ്യേറ്റ ഭൂമിയും കണ്ടെത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോതറത്തോട് പാലം നിർമ്മാണത്തിന് 26.3 കോടിയുടെ ഭരണാനുമതിയായി- തോമസ് കെ തോമസ് എംഎൽഎ

ആലപ്പുഴ: നെടുമുടി - ചമ്പക്കുളം ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കോതറത്തോട് പാലം നിർമ്മാണത്തിന് 26.3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി തോമസ് കെ തോമസ് എംഎൽഎ അറിയിച്ചു. 265 മീറ്ററാണ് പാലത്തിൻ്റെ നീളം. 26...

പി എം കിസാൻ പദ്ധതി: വിതരണം ഇന്ന്

ന്യൂഡൽഹി: പി എം കിസാൻ പദ്ധതിയുടെ 17 - മത് ഗഡു വിതരണം ഇന്ന് തുടങ്ങും. യുപിയിലെ വാരാണസിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. 9. 26 കോടി കർഷകരുടെ...
- Advertisment -

Most Popular

- Advertisement -