Wednesday, April 2, 2025
No menu items!

subscribe-youtube-channel

HomeNewsപമ്പാതടത്തിലെ പാട്ടുകൾ...

പമ്പാതടത്തിലെ പാട്ടുകൾ :  പുസ്തക  പ്രകാശനം  നടന്നു

പത്തനംതിട്ട: മാധ്യമ പ്രവർത്തകനും ചരിത്രകാരനുമായ ബാബു തോമസിൻ്റെ പമ്പാതടത്തിലെ പാട്ടുകൾ  പുസ്തക  പ്രകാശനം  മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാ അദ്ധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത   നിർവ്വഹിച്ചു. ആറന്മുളയിലും പരിസരപ്രദേശങ്ങളിലുമടക്കം പരമ്പരാഗതമായി പാടി കേട്ടതും പുതിയ തലമുറക്ക് പരിചിതമല്ലാത്തതുമായ  നാടൻ പാട്ടുകൾ ഭാവി തലമുറക്കായി കരുതി വയ്ക്കാനുള്ള ശ്രമമാണ് ഗ്രന്ധകാരൻ പമ്പാ തടത്തിലെ പാട്ടുകൾ എന്ന ഗ്രന്ഥത്തിലൂടെ യാഥാർത്ഥ്യമാക്കിയത്.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് പ്രസാധകർ. ബാബൂ തോമസ് എഴുതിയ ഏഴാമത്തെ പുസ്തകമാണിത്. ആറൻമുളയിലെ സാമൂഹ്യ പരിഷ്കർത്താവായ കുറുമ്പൻ ദൈവത്താൻ്റെ ജീവിതവുമടക്കം പ്രതിപാദിക്കുന്ന ഇദ്ദേഹത്തിൻ്റെ രചനകൾ മുൻപ് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

മെഴുവേലി സെൻ്റ് തെരേസാസ് മലങ്കര കാതലിക് ചർച്ച് ഹാളിൽ നടന്ന ചടങ്ങിൽ കേരളാ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം സത്യൻ അദ്ധ്യക്ഷത വഹിച്ചു.  കേരളാ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. ജിനേഷ് കുമാർ എരമം പുസ്തകം പരിചയപ്പെടുത്തി.

ആരോഗ്യ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഫാദർ സിജോ പന്തപ്പള്ളി, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ, ആറൻമുള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ടി ടോജി, ജില്ലാ പഞ്ചായത്തംഗം ആർ അജയകുമാർ, മുൻ എം എൽ എ മാരായ ഏ.പത്മകുമാർ , കെ സി രാജഗോപാലൻ  തുടങ്ങിയവർ പ്രസംഗിച്ചു. കിടങ്ങന്നൂർ യുവജന സാംസ്ക്കാരിക വേദിയാണ് ചടങ്ങ് സംഘടിപ്പിച്ചത് 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിൽ പുറമേ തർക്കം ആണെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവം – കെ. മുരളീധരൻ

തിരുവനന്തപുരം : കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ പരസ്യമായി പോരടിക്കുന്നുവെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമാണെന്ന് കെ. മുരളീധരൻ അഭിപ്രായപ്പെട്ടു.കേരള എൻ.ജി.ഒ അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയുടെ 49-ാം വാർഷിക സമ്മേളനം ഉദ്ഘാടനം...

Kerala Lotteries Results : 31-01-2025 Nirmal NR-417

1st Prize Rs.7,000,000/- NR 318374 (CHITTUR) Consolation Prize Rs.8,000/- NN 318374 NO 318374 NP 318374 NS 318374 NT 318374 NU 318374 NV 318374 NW 318374 NX 318374...
- Advertisment -

Most Popular

- Advertisement -