Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsസുപ്രധാന കരാറുകളിൽ...

സുപ്രധാന കരാറുകളിൽ ഒപ്പുവച്ച് ഇന്ത്യയും ശ്രീലങ്കയും : മോദിക്ക് ശ്രീലങ്കയുടെ പരമോന്നത ബഹുമതി സമ്മാനിച്ചു

കൊളംബോ : രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ശ്രീലങ്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏഴ് സുപ്രധാന കരാറുകൾ ഒപ്പുവച്ചു. പ്രതിരോധം, ഊർജ്ജം, ഇലക്ട്രിക് ഗ്രിഡ് കണക്റ്റിവിറ്റി, ആരോഗ്യം എന്നീ മേഖലകളുമായി ബന്ധപ്പെട്ട സുപ്രധാന കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. കരാർ പ്രകാരം ശ്രീലങ്കൻ സൈന്യത്തിന് ഇന്ത്യയിൽ പരിശീലനം നൽകും. അഞ്ചുവർഷത്തേക്കാണ് സൈനിക കരാർ.

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാകും വിധം തങ്ങളുടെ സ്ഥലം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പ് നൽകി. ശ്രീലങ്കയുടെ പരമോന്നത ബഹുമതിയായ മിത്ര വിഭൂഷണ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകി ആദരിച്ചു. ശ്രീലങ്കയുടെ പരമോന്നത ബഹുമതിക്ക് ഏറ്റവും അർഹനായ വ്യക്തിത്വമാണ് ഇന്ത്യൻ പ്രധാനമന്ത്രി മോദിയെന്ന് പുരസ്‌കാരം നൽകിയ ശേഷം ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസ്സനായക പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജൂലൈ 9 ന് ദേശീയ പണിമുടക്ക് : സംയുക്ത സമരസമിതി

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി, കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ   സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ജൂലൈ 9-ന് ദേശീയ പണിമുടക്കിന്  ആഹ്വാനം ചെയ്തു. കടകളടച്ചും യാത്ര ഒഴിവാക്കിയും പണിമുടക്കില്‍ എല്ലാവരും സഹകരിക്കണമെന്ന് സംയുക്ത...

ബിജെപി സ്ഥാപന ദിനം ആഘോഷിച്ചു

പത്തനംതിട്ട : ബിജെപി സ്ഥാപന ദിനത്തോടനുബന്ധിച്ച് ബിജെപി പത്തനംതിട്ട ജില്ലാ ഓഫീസിൽ ജില്ലാ പ്രസിഡന്റ്‌ അഡ്വ. വി എ സൂരജ് പാർട്ടി പതാക ഉയർത്തി. ജില്ലാ വൈസ് പ്രസിഡന്റ്‌ എം എസ് അനിൽ,അജിത്...
- Advertisment -

Most Popular

- Advertisement -