Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaസംസ്ഥാന സ്കൂൾ...

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം :  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ : സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ  കലവൂ‍ർ ​ഗവൺമെൻ്റ് ഹൈസ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി നിലവിളക്ക് കൊളുത്തിയാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്.

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, എംഎൽഎമാരായ യു പ്രതിഭ, ദലീമ ജോ‍ജോ, മുഹമ്മദ് മുഹ്സിൻ എംഎൽഎ എന്നിവരും ചടങ്ങിൽ സന്നിഹിതരായി.

44 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് വിദ്യാലയങ്ങളിലെത്തുക. ഒന്നാം ക്ലാസിലേക്ക് രണ്ടര ലക്ഷത്തിലധികം വിദ്യാർത്ഥികളെയാണ് പ്രതീക്ഷിക്കുന്നത്. സാമൂഹ്യബോധം വളർത്തുന്ന 10 വിഷയങ്ങൾ ആയിരിക്കും ആദ്യ രണ്ടാഴ്ച വിദ്യാർത്ഥികളെ പഠിപ്പിക്കുക. ലഹരി തടയുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളും പഠന വിഷയമാക്കും.

കാലവർഷ കെടുതിയെ തുടർന്ന് ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സന്നിധാനത്ത് ഭജന അവതരിപ്പിച്ച് ഹരേ രാമ ഹരേ കൃഷ്ണ ട്രസ്റ്റ് പ്രവർത്തകർ

ശബരിമല: രജത ജൂബിലി വർഷത്തിൽ ശബരിമല സന്നിധാനത്ത് ശ്രീ ശാസ്താ ഓഡിറ്റോറിയത്തിൽ ഭജനയുമായി ഹരേ രാമ ഹരേ കൃഷ്ണ ട്രസ്റ്റ് പ്രവർത്തകർ. വലിയ നടപ്പന്തലിലെ  വേദിയിലാണ് 19 അംഗ സംഘം നാരായണീയ പാരായണം...

കൈപ്പട്ടൂർ പമ്പ് ഹൗസിൽ നിന്നുള്ള ജലവിതരണം  നിർത്തി വച്ചു: വെള്ളത്തിൽ വിഷാംശം കലർന്നതായി സംശയം

പത്തനംതിട്ട : അച്ചൻ കോവിലാറ്റിൽ കൈപ്പട്ടൂർ പമ്പ് ഹൗസിൽ നിന്നുള്ള ജലവിതരണം ജല അതോറിറ്റി നിർത്തിവച്ചു. ആറ്റിലെ വെള്ളത്തിൽ വിഷാംശം കലർന്നതായി സംശയം ഉയർന്നതിനെ തുടർന്നാണിത്. ആറ്റിൽ നിന്ന് മീൻ പിടുത്തത്തിനായി ആരോ...
- Advertisment -

Most Popular

- Advertisement -