Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാന ശിഷ്യ...

സംസ്ഥാന ശിഷ്യ ശ്രേഷ്ഠ അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവല്ല : പഠനത്തോടൊപ്പം മികച്ച സാമൂഹ്യ-ജീവകാരുണ്യ-ജൈവ വൈവിദ്ധ്യ പ്രവർത്തനങ്ങൾ നടത്തുന്ന നല്ല സാമൂഹ്യ പ്രതിബദ്ധതയുള്ള സന്നദ്ധ പ്രവർത്തകാരായ സ്കൂൾ-കോളജ് വിദ്യാർത്ഥികൾക്കുള്ള മാസ്റ്റേഴ്സ് ഫൗണ്ടേഷന്റെ നാലാമത് സംസ്ഥാന ശിഷ്യ ശ്രേഷ്ഠ അവാർഡുകൾ പ്രഖ്യാപിച്ചു.

വിജയികൾ:-

കോളജ് വിഭാഗം: വിബിൻ ജോൺ – (വയനാട് അമ്പലവയൽ അപ്പക്കോട്ട് വീട്ടിൽ എ.സി.ജോണിന്റെയും ലിസിയുടേയും മകൻ, സുൽത്താൻ ബത്തേരി ഡൗ ബോസ് കോളജിലെ എം.എസ്സ്.ഡബ്ലിയു പി.ജി.വിദ്യാർത്ഥി)

ഹയർ സെക്കൻററി വിഭാഗം: കുമാരി ജൊവാന ജുവൽ എം.(വയനാട് ഒണ്ടയങ്ങാടി,അനുഗ്ര വില്ലയിൽ മനോഷ് കുമാർ പി.യുടേയും അനുമോളിന്റെയും മകൾ ,മാനന്തവാടി ഗവ:വി.എച്ച്.എസ്.എസ്.ലെ +2 വിദ്യാർത്ഥിനിയും സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയുമാണ്)

എച്ച്.എസ്.വിഭാഗം: കുമാരി ധന ലക്ഷ്മി സി.(കാസർഗോട് ചെറുത്തൂർ അരയാലിൻ കിഴക്കേതിൽ ബിനോയ് സി.ഡി.യുടേയും,സജനയുടേയും മകൾ, കുട്ടമത്ത് ജി.എച്ച്.എസ്.എസ്.ലെ എസ്.എസ്.എൽ.സി.വിദ്യാർത്ഥിനി)

എൽ.പി.വിഭാഗത്തിൽ ആദ്യമായാണ് ശിഷ്യ ശ്രേഷ്ഠ അവാർഡ് നൽകുന്നത്.സാമൂഹ്യ പ്രതിബദ്ധതയുള്ള കുട്ടികളിൽ പ്രത്യേക പരിഗണന അർഹിക്കുന്ന മൂന്നാം ക്ലാസ്സുകാരി ദേവിക കെ.പി.ആണ് സംസ്ഥാന ശിഷ്യ ശ്രേഷ്ഠ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിനി.കോഴിക്കോട് വേങ്ങേരി ദേവകി നിലയത്തിൽ ദീപക് കെ.പി.യുടേയും സിൻസിയുടേയും മകളും മാലപ്പറമ്പ് ലിറ്റിൽ കിംഗ്സ് ആഗ്ലോ ഇൻഡ്യൻ സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയുമാണ്.

റിട്ടയർഡ് അദ്ധ്യാപകനും എസ്സ്.സി.ഈ.ആർ.റ്റി.യുടേയും സാക്ഷരതാ മിഷന്റെയും മുൻ പാഠപുസ്തക നിർമ്മാണ സമിതി അംഗവും വ്യത്യസ്ത സാമൂഹ്യ പ്രവർത്തകനുമായ മണിമാഷ് എന്നറിയപ്പെടുന്ന കെ.ജി.റെജിയാണ് കേരളത്തിൽ സംസ്ഥാന ശിഷ്യ ശ്രേഷ്ഠ അവാർഡിന് തുടക്കം കുറിച്ചത്.

ലഹരി ഉപയോഗവും,അക്രമവും,പീഡനങ്ങളും,ആത്മഹത്യയും വർദ്ധിയ്ക്കുന്ന ഈ കാലഘട്ടത്തിൽ രാഷ്ട്രീയ-സാമൂഹ്യ -സമുദായ-ഔദ്യോഗിക മേഖലകളിൽ മാതൃക സാമൂഹ്യ പ്രവർത്തകരെ വളർത്തിക്കൊണ്ടുവരുക എന്നതാണ് സംസ്ഥാന ശിഷ്യ ശേഷ്ഠ പുരസ്കാര വിതരണത്തിന്റെ മുഖ്യ ലക്ഷ്യം.

ഏപ്രിൽ മാസം നടക്കുന്ന ചടങ്ങിൽ വിജയികളെ പ്രശസ്തിപത്രവും മെമന്റെയും ട്രോഫിയും,കാഷ് അവാർഡും നൽകി പൊന്നാട അണിയിച്ച് അനുമോദിക്കുമെന്ന് സംസ്ഥാന ശിഷ്യ ശ്രേഷ്o പുരസ്കാരം ചീഫ് കോഡിനേറ്റർ കെ.ജി.റെജി അറിയിച്ചു.

ലഹരിയുടെയും വികലമായ സംഘടനാ പ്രവർത്തനങ്ങളിലൂടെയും മൂല്യചുതിയിൽപ്പെട്ട വിദ്യാർത്ഥികളും,യുവാക്കളും,സമൂഹവും ഹൃദയഭേദകമായ വൈകൃതങ്ങൾ കാണിക്കുന്ന ഈ കാലഘട്ടത്തിൽ മക്കളെ സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നന്മയിലേക്ക് നയിക്കുന്ന സുമനസ്സുകളായ രക്ഷിതാക്കളേയും അദ്ധ്യാപകരേയും ഉദ്യോഗസ്ഥരേയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരേയും മാസ്റ്റേഴ്സ് ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റി അനുമോദിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമ്പലപ്പുഴ പൊടിയാടി റോഡിലെ വെള്ളക്കെട്ട് : എടത്വ വികസന സമിതിയുടെ പ്രതിഷേധ സമരം 12ന്

എടത്വ : അമ്പലപ്പുഴ പൊടിയാടി റോഡിലെയും സമീപ പ്രദേശങ്ങളിലെ റോഡുകളിലെയും വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ നില്പ് സമരം നടത്തും. എടത്വ ടൗൺ ഗാന്ധി...

മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി

തിരുവനന്തപുരം: വിദേശ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തലസ്ഥാനത്ത് തിരിച്ചെത്തി.ഇന്ന് പുലർച്ചെ 3.15 നുള്ള വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരത്ത്‌ എത്തിയത് .നാളെ കേരളത്തിൽ തിരിച്ചെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും പേരക്കുട്ടിയുമുണ്ടായിരുന്നു. ഈ...
- Advertisment -

Most Popular

- Advertisement -