Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഫാർമസിസ്റ്റ് തസ്തികകൾ...

ഫാർമസിസ്റ്റ് തസ്തികകൾ സൃഷ്ടിക്കാനും ഗുണനിലവാരമുള്ള മരുന്നുകൾ നൽകാനും നടപടികൾ വേണം -ചിറ്റയം ഗോപകുമാർ

തിരുവല്ല: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും മരുന്ന് വിതരണം മുടങ്ങാതിരിക്കാൻ ആവശ്യമായ ഫാർമസിസ്റ്റ്
തസ്തികകൾ അനുവദിക്കാനും,സർക്കാർ സ്വകാര്യ മേഖലകളിൽ
ഗുണനിലവാരം ഉറപ്പുവരുത്തി ജനറിക് മരുന്നുകൾ ലഭ്യമാക്കാനും മുൻഗണന നൽകണമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആവശ്യപ്പെട്ടു.

തിരുവല്ല ബിലീവേഴ്സ് ചർച്ച് യൂത്ത് സെന്ററിൽ  കേരള ഗവണ്മെന്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെ. ജി. പി. എ )66-ആം സംസ്ഥാന സമ്മേളനം ചെയ്യുകയായിരുന്നു അദ്ദേഹം.  മാത്യു. ടി. തോമസ് എം
എൽ എ അധ്യക്ഷത വഹിച്ചു.സർക്കാർ മേഖലയിൽ എന്നപോലെ സ്വകാര്യ മേഖലയിലും രോഗികൾക്ക് ഫാർമസിസ്റ്റുകളുടെ സേവനം ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കെ. എസ്. ഡി. പി മാനേജിങ് ഡയറക്ടർ സുബ്രഹ്മണ്യൻ, ഐ. എം. എ സൗത്ത് സോൺ സെക്രട്ടറി ഡോ. ബിജു.വി. എൻ, എഫ്. ഐ. പി. ഒ. ജനറൽ സെക്രട്ടറി എം. കെ. പ്രേമാനന്ദൻ, എസ്. സുഗതൻ, എ. ടി. തോമസ്, സംസ്ഥാന പ്രസിഡന്റ് എസ്. വിജയകുമാർ, ജനറൽ സെക്രട്ടറി എം. എം എസ്. മനോജ്,  ട്രഷറർ എസ്.രാജേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനങ്ങളിലും കോണ്‍ട്രാക്റ്റ് ക്യാര്യേജ് വാഹനങ്ങളിലും കാമറ സ്ഥാപിക്കണം: മോട്ടോര്‍ വാഹന വകുപ്പ്

ചെങ്ങന്നൂര്‍ : സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തീരുമാനപ്രകാരം വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനങ്ങളിലും കോണ്‍ട്രാക്റ്റ് ക്യാരേജ് വാഹനങ്ങളിലും ഏപ്രില്‍ ഒന്നു മുതല്‍ കാമറകള്‍ സ്ഥാപിക്കണമെന്ന് ചെങ്ങന്നൂര്‍ ജോയിന്റ് ആര്‍.ടി.ഒ. അറിയിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വാഹനങ്ങളുടെ മുന്‍,പിന്‍ഭാഗങ്ങള്‍, ഉള്‍വശം എന്നിവിടങ്ങളിലെ...

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തടവുകാർക്കായി സെൽവാർഡ് തുറന്നു

കോട്ടയം : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർമിച്ച തടവുകാർക്കുള്ള സെൽ വാർഡി​ന്റെ ഉദ്ഘാടനം കോട്ടയം പ്രിൻസിപ്പൽ ജില്ലാ-സെഷൻസ് ജഡ്ജി എം. മനോജ് നിർ​വഹിച്ചു. റിമാൻഡിലാകുന്ന തടവുകാരെയും ചികിത്സാ ആവശ്യങ്ങൾക്കായി മറ്റു ജയിലുകളിൽ...
- Advertisment -

Most Popular

- Advertisement -