Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduവന്ദേഭാരത് ട്രെയിനിനു...

വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ് : കോച്ചിന്റെ ചില്ല് തകർന്നു

കോഴിക്കോട് : വന്ദേഭാരത് ട്രെയിനിനു നേരെ കല്ലേറ്. മലപ്പുറം-  തിരൂരിനുമിടയിൽ വച്ചാണ് കല്ലേറുണ്ടായത്. കല്ലേറിൽ സി 7 കോച്ചിലെ ചില്ല് തകർന്നു വീണു. കാസർകോടു നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. യാത്രക്കാർക്ക് പരിക്കില്ലെന്നാണ് വിവരം. നിലവിൽ ട്രെയിൻ യാത്ര തുടരുകയാണ്.

നേരത്തേയും വന്ദേഭാരതിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്. കല്ലേറിൽ ചില്ല് തകർന്നതുൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വലിയ ആഘോഷങ്ങളോടെയാണ് റെയിൽവേ വന്ദേഭാരത് ട്രെയിനുകൾ കേരളത്തിൽ‌ അനുവദിച്ചത്. നിലവിൽ വിജയകരമായാണ് വന്ദേഭാരത് സർവ്വീസുകൾ സംസ്ഥാനത്ത് നടന്നുവരുന്നത്. കേരളത്തിൽ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് ഇപ്പോൾ ഓടുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡൽഹി : ജമ്മു കശ്മീർ, ഝാർഖണ്ഡ്‌, ഹരിയാണ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പ്രഖ്യാപിക്കും. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും ഇന്ന് പ്രഖ്യാപിച്ചേക്കും. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലേക്കാണ്...

ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി കന്യാകുമാരിയിൽ നിന്ന് മടങ്ങി

കന്യാകുമാരി :വിവേകാനന്ദപ്പാറയിലെ  45 മണിക്കൂർ നീണ്ട ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി കന്യാകുമാരിയിൽ നിന്ന് മടങ്ങി.തിരുവള്ളുവർ പ്രതിമയിൽ ആദരമർപ്പിച്ചതിന് ശേഷമാണ് കന്യാകുമാരിയിൽ നിന്ന് മടങ്ങിയത്. അതീവസുരക്ഷയിലാണ് പ്രധാനമന്ത്രിയുടെ മടക്കം. തിരുവനന്തപുരത്തേക്ക് പോകുന്ന പ്രധാനമന്ത്രി നേരെ...
- Advertisment -

Most Popular

- Advertisement -