Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsലൈസൻസ് ഇല്ലാതെ...

ലൈസൻസ് ഇല്ലാതെ നടത്തുന്ന സ്പാകള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും: മന്ത്രി രമേശ് ചെന്നിത്തല

തൃശൂർ : ലൈസൻസ് ഇല്ലാതെ നടത്തുന്ന സ്പാകള്‍ക്കെതിരെ ശക്തമായ നിയമ നടപടി ഉണ്ടാകുമെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെൻ്റ് ആക്‌ട് പ്രകാരമാണ് ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നതെന്നും നിയമനിർമാണത്തെക്കുറിച്ച്‌ സർക്കാർ ആലോചിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.അനധികൃതമായി സ്പാ നടത്തി ലൈംഗിക ചൂഷണം വ്യാപകം എന്ന പരാതി ഉയർന്നു വരുന്നുണ്ട്. മൂന്ന് നാല് ദിവസമായി പൊലീസ് റെയ്ഡ് പുരോഗമിക്കുകയാണ്.

തൂഫാൻ  വ്യാപകമാക്കുകയാണ്. അത് കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള നടപടിയാണ് ആവിഷ്കരിച്ച് വരുന്നത്. ജനങ്ങള്‍ എല്ലാ പ്രദേശങ്ങളിലും സഹകരിക്കുന്നുണ്ട്. ആ സഹകരണത്തിന്റെ ഭാഗമായി മയക്കുമരുന്ന് ഉപയോഗം കുറഞ്ഞു വരുന്നു. മയക്കുമരുന്ന് ഉപയോഗം 30 ശതമാനത്തില്‍ ഏറെ കുറഞ്ഞു. അക്രമ സംഭവങ്ങളും കൊലപാതക പ്രശ്നങ്ങളും കുറയുന്നു. ക്രമസമാധാന പ്രശ്നങ്ങളും കുറയുന്നുവെന്നും ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല നട  തുറന്നു: സന്നിധാനത്ത്  ശക്തമായ മഴ തുടരുന്നു

ശബരിമല: മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി  കണ്ഠര് രാജീവര്,  കണ്ഠര്  ബ്രഹ്മദത്തൻ  എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു ദീപം  തെളിയിച്ചു. ശേഷം പതിനെട്ടാം...

നെഹ്റു ട്രോഫി പന്തൽ കാൽനാട്ട് കർമ്മം

ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളിയുടെ പന്തൽ നിർമാണത്തിന് ഔദ്യോഗിക തുടക്കമായി. പുന്നമട ഫിനിഷിംഗ് പോയിന്‍റിൽ  പന്തൽ കാൽനാട്ടുകർമം എൻ.ടി.ബി.ആർ. സൊസൈറ്റി ചെയർമാനും ജില്ലാ കളക്ടറുമായ അലക്സ് വർഗീസ് നിർവഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ...
- Advertisment -

Most Popular

- Advertisement -