തിരുവല്ല : ജെസിഐ തിരുവല്ലയുടെ ആഭിമുഖ്യത്തിൽ വള്ളംകുളം നാഷണൽ സ്കൂളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ സെമിനാർ നടത്തി,പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജെസിഐ തിരുവല്ലയൂടെ പ്രസിഡൻ്റ് JFP ജെറി ജോഷി നിർദ്ധനരായ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ജെസിഐ ഭാരവാഹികളുടെ സാന്നിധ്യത്തിൽ സ്കൂൾ ടീച്ചേഴ്സ്ന് കൈമാറി. സ്കൂൾ ഹെഡ് മാസ്റ്റർ ദിലീപ് മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ടീച്ചേഴ്സ്, ജെസിഐ ഭാരവാഹികളായ കുര്യൻ ചെറിയൻ, ശ്യാം കുമാർ, സുജിത് കുമാർ, സജൻ വർഗീസ് എന്നിവർ പങ്കെടുത്തു. പിടിഐ ഭാരവാഹികൾ, കുട്ടികൾ, രക്ഷിതാക്കൾ, സമൂഹികസംസ്കരിക നേതാക്കൾ എന്നിവർ പങ്കെടുത്തു.