Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsജി സുകുമാരന്‍...

ജി സുകുമാരന്‍ നായരെ വിളിച്ചത് ക്ഷേത്രത്തിന്റെ ആവശ്യത്തിന് : മന്ത്രി വി എന്‍ വാസവന്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിളിച്ച പത്രസമ്മേളനത്തിനിടെ വി എന്‍ വാസവന്റെ ഫോണ്‍ വന്നതു ചര്‍ച്ചയായിരുന്നു. പത്രസമ്മേളനം നടക്കുകയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും കൊട്ടാരക്കരയിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിച്ചത് അറിയിക്കാനാണ് താന്‍ വിളിച്ചതെന്നും വി എന്‍ വാസവന്‍ വിശദീകരിച്ചു.

എന്‍എസ്എസിനും എസ്എന്‍ഡിപിക്കും ഐക്യത്തിന് സ്വാതന്ത്ര്യം ഉണ്ടെന്നും അതില്‍ ഇടപെടാന്‍ നമുക്കെന്ത് അവകാശമെന്നും വി എന്‍ വാസവന്‍ ചോദിച്ചു. യോജിച്ച് മുന്നോട്ട് പോകുന്നതില്‍ അതത് സംഘടനകള്‍ക്ക് അവരുടെ സ്വാതന്ത്ര്യം ഉണ്ട്. അതിലൊന്നും ഇടപെടാന്‍ പാര്‍ട്ടിക്ക് അധികാരമോ അവകാശമോ ഇല്ല. മതം പാര്‍ട്ടിയിലോ പാര്‍ട്ടി മതത്തിലോ ഇടപെടാന്‍ പാടില്ലെന്നും വി എന്‍ വാസവന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നടത്തുന്നത് രാഷ്ട്രീയ ഇടപെടലെന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റുപറയാനാകിന്നും മന്ത്രി പറഞ്ഞു. കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ കോടതിയെ സംതൃപ്തി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നഗരസഭാ ഓഫിസിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ ജീവനക്കാർ വിശദീകരണം നൽകി

തിരുവല്ല : തിരുവല്ല നഗരസഭാ ഓഫിസിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ ജീവനക്കാർ വിശദീകരണം നൽകി.കഴിഞ്ഞ ഞായറാഴ്ച ആണ് ജീവനക്കാർ റീൽസ് എടുത്തത്. ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരമാണ്...

ആലപ്പുഴ: വോട്ട് ചെയ്യൂ ജനാധിപത്യത്തിൽ പങ്കുചേരു എന്ന ആഹ്വാനവുമായി കൂട്ടനടത്തം സംഘടിപ്പിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ പ്രചരണാർത്ഥം വോട്ടർ ബോധവൽക്കരണ വിഭാഗ (സ്വപ്പ്) ത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൂട്ടനടത്തം ഇ.എം.എസ്. സ്റ്റേഡിയത്തിൽ ജില്ല കളക്ടർ അലക്സ് വർഗീസ്...
- Advertisment -

Most Popular

- Advertisement -