Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsസപ്ലൈകോ വിഷു...

സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ ഏപ്രിൽ 19 വരെ

തിരുവനന്തപുരം : സപ്ലൈകോ വിഷു –ഈസ്റ്റർ ഫെയർ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30ന് തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. അഡ്വ. ആന്റണി രാജു എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി കെ രാജു, നഗരസഭ കൗൺസിലർ എസ്. ജാനകി അമ്മാൾ, സപ്ലൈകോ ചെയർമാൻ പി.ബി. നൂഹ്, മാനേജിങ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുക്കും.

ഏപ്രിൽ 10 മുതൽ 19 വരെയാണ് സംസ്ഥാനത്തെ എല്ലാ താലൂക്കിലെയും ഒരു പ്രധാന വില്പനശാല സപ്ലൈകോ വിഷു– ഈസ്റ്റർ ഫെയർ ആയി പ്രവർത്തിക്കുക. ഏപ്രിൽ 14 വിഷു ദിനവും, ഏപ്രിൽ 18 ദുഃഖവെള്ളി ദിനവും ഒഴികെ മറ്റ് എല്ലാ ദിവസങ്ങളും ഫെയറുകൾ തുറന്നു പ്രവർത്തിക്കും.

തെരഞ്ഞെടുത്ത ബ്രാൻഡഡ് അവശ്യ ഉൽപ്പന്നങ്ങൾക്കും സപ്ലൈകോയുടെ സ്വന്തം ബ്രാൻഡ് ആയ ശബരി ഉൽപ്പന്നങ്ങൾക്കും വിലക്കുറവും ഓഫറുകളും വിഷു – ഈസ്റ്ററിനോട് അനുബന്ധിച്ച് നൽകുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പൊയ്കയിൽ ശ്രീകുമാര ഗുരുദേവ ജന്മദിന മഹോത്സവത്തിന് കൊടിയേറി

തിരുവല്ല / ഇരവിപേരൂർ : പ്രത്യക്ഷ രക്ഷാ ദൈവ സഭാ സ്ഥാപകൻ  പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ 147-ാം മത് ജന്മദിന മഹോത്സവത്തിന് തുടക്കമായി.  സഭാ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ  സഭാ പ്രസിഡൻ്റ്...

വാക്ക് ഇൻ ഇന്റർവ്യൂ

ആലപ്പുഴ : ആലപ്പുഴ ഗവൺമെന്റ് നഴ്സിങ് കോളേജിൽ ബോണ്ടഡ് നഴ്സിങ് ലക്ചറർമാരുടെ 11 ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസ സ്റ്റൈപന്റ് 25,000 രൂപ. എം.എസ്.സി നഴ്സിങ് പാസായിരിക്കണം, കെ.എൻ.എം.സി രജിസ്ട്രേഷൻ,...
- Advertisment -

Most Popular

- Advertisement -