Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsസൂർദാസ് ജയന്തി...

സൂർദാസ് ജയന്തി നാളെ

തിരുവല്ല : സക്ഷമ തിരുവല്ല താലൂക്കിന്റെ ആഭിമുഖ്യത്തിൽ സൂർദാസ് ജയന്തി നാളെ (11) ആഘോഷിക്കും.തിരുവല്ല അമ്പിളി ജംഗ്ഷനിലുള്ള നഗരസഭ പാർക്കിൽ (മേളം പാർക്ക് ) വൈകിട്ട് 3 ന് നഗരസഭ ചെയർപേഴ്സൺ അനു ജോർജ് ഉദ്ഘാടനം ചെയ്യും. കെ പി അനിഴകുമാർ അധ്യക്ഷത വഹിക്കും. സക്ഷമ സംസ്ഥാന സെക്രട്ടറി ഒ ആർ ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തും. പി കെ ഗോപിദാസ് സ്വാഗതവും, ആർ വി അശോക് കുമാർ ക്യതജ്ഞതയും അ അറിയിക്കും.

ഭിന്നശേഷി സമൂഹത്തെ, എല്ലാവർക്കുമൊപ്പം രാഷ്ട്രനിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമാകുവാൻ വിദ്യാഭ്യാസം, ആരോഗ്യം, സ്വാശ്രയത്വം എന്നിവ പരിഗണിച്ച് സാമൂഹിക മേഖലകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന ദേശീയ പ്രസ്ഥാനമാണ് സക്ഷമ.

ജന്മനാ കാഴ്ചയില്ലാത്ത സൂർദാസിനെയാണ് സക്ഷമ അതിന്റെ ആചാര്യനായി തെരഞ്ഞെടുത്തിട്ടുള്ളത്. കർമ്മശേഷിയിലൂടെ ജീവിത പ്രയാസങ്ങളെ അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്ത മഹാനായ സൂർദാസിന്റെ ജീവിതയാത്രയും സന്ദേശവും സമാജത്തിന് പ്രേരണാദായകമാകുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഒളിവിൽ ആയിരുന്ന മുൻ കാപ്പാ പ്രതികളായ രണ്ടുപേർ തിരുവല്ല പോലീസിന്റെ പിടിയിലായി

തിരുവല്ല : തിരുവല്ല നഗര മധ്യത്തിലെ ബാറിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് ഗുണ്ടാ സംഘങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടെ യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ ആയിരുന്ന മുൻ കാപ്പാ പ്രതികളായ രണ്ടുപേർ...

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവം : ഡോക്ടർ അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകി ആരോഗ്യവകുപ്പ്

തിരുവനന്തപുരം : നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവത്തിൽ ഡോക്ടർ ബിന്ദു സുന്ദറിന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകി ആരോഗ്യവകുപ്പ് .പാലോട് സ്വദേശിനി നിരഞ്ജനയുടെയും ബിനിലിന്റെയും കുഞ്ഞാണ് സിസേറിയനിലൂടെ പുറത്തെടുത്തതിന്...
- Advertisment -

Most Popular

- Advertisement -