Friday, April 18, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaജപ്തി ഭീഷണി...

ജപ്തി ഭീഷണി നേരിട്ട കുടുംബത്തിന് കൈത്താങ്ങായി സുരേഷ് ഗോപി എം പി

ആലപ്പുഴ: കേരള ബാങ്കിൽ നിന്നും ജപ്തി ഭീഷണി നേരിട്ട  പെരുമ്പളത്തെ രാജപ്പന്റെ കുടുംബത്തിന് കൈത്താങ്ങായി സുരേഷ് ഗോപി എം പി.  വീടിന്റെ ആധാരം രാജപ്പന്റെ കുടുംബത്തിന് കൈമാറി കേന്ദ്രമന്ത്രി.  കുടുംബത്തിലെ മൂന്ന് പേരും ക്യാൻസർ ബാധിതരാണ്.

മത്സ്യ ബന്ധന തൊഴിലിലാളിയായ രാജപ്പന്റെ വരുമാനം കൊണ്ട് കുടുബത്തിന് മുന്നോട് പോകാൻ കഴിയാത്ത സാഹചര്യം ആയിരുന്നു. വീട് പണിക്കും അർബുദ ബാധിതയായ എട്ടു വയസുകാരി ആരഭിയുടെ ചികിത്സയ്ക്കുമായിട്ടാണ് രാജപ്പൻ കേരള ബാങ്കിൽ നിന്ന് വായ്പയെടുത്തിരുന്നത്. എന്നാൽ തിരിച്ചടയ്ക്കാൻ കഴിയാത്തതിനെ തുടർന്ന് ജപ്തി ഭീഷണി നേരിടുകയായിരുന്നു.

അഞ്ച് ദിവസം മുൻപാണ് താൻ ഈ വാർത്ത ശ്രദ്ധിച്ചതെന്നും അതിന്റെ പശ്ചാത്തലത്തിൽ വിളിച്ച് അന്വേഷിച്ചു. കുടുംബത്തിന് സമാധാനപരമായി കിടന്നുറങ്ങണം അതിനുള്ള സൗകര്യമാണ് ഇപ്പോൾ ഒരുക്കി കൊടുത്തിട്ടുള്ളത്. കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്ടർമാരോട് സംസാരിച്ചിരുന്നു. എത്രയും വേഗം വേണ്ടതെല്ലാം ചെയ്യുമെന്നും സുരേഷ്ഗോപി പറഞ്ഞു.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല നട നാളെ തുറക്കും: പ്രതിഷ്ഠാദിനം 19-ന്

പത്തനംതിട്ട : ഇടവമാസ പൂജകൾക്കായി ശബരിമലനട മേയ് 14-ന് വൈകീട്ട് അഞ്ചിന് തുറക്കും. അന്ന് മറ്റ് വിശേഷാൽ പൂജകളില്ല. ഇടവം ഒന്നായ 15-ന് പുലർച്ചെ പതിവ് പൂജകൾക്കുശേഷം നെയ്യഭിഷേകം തുടങ്ങും. നട തുറന്നിരിക്കുന്ന...

ശബരിമല അവലോകനം നടത്തി

പത്തനംതിട്ട : ശബരിമല ഒരുക്കങ്ങളുടെ അവലോകനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ നേതൃത്വം നല്‍കി. സുരക്ഷയ്ക്കായി 13000 ത്തിലധികം പൊലിസുകാരെ നിയോഗിക്കും. പൊലിസ് ടോള്‍ ഫ്രീ നമ്പര്‍...
- Advertisment -

Most Popular

- Advertisement -