പത്തനംതിട്ട : ഓപറേഷൻ സിന്ദൂരിൻ്റെ കീഴിൽ പാകിസ്താൻ ഭീകരതയ്ക്ക് അഭൂതപൂർവമായ തിരിച്ചടി നൽകിയ ഇന്ത്യയുടെ സേനയ്ക്കും നരേന്ദ്ര മോദിയുടെ നേതൃത്വത്തിനും, അഭിവാദ്യം അർപ്പിച്ചു കൊണ്ട് പത്തനംതിട്ടയിൽ നടന്ന ത്രിവർണ്ണ സ്വാഭിമാന യാത്ര ഹവീൽദാർ പി കെ കമലാസനൻ ഉദ്ഘാടനം ചെയ്തു.ബിജെപി മീഡിയ സോഷ്യൽ മീഡിയ സംസ്ഥാന കൺവീനർ അനൂപ് ആന്റണി, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി എ സൂരജ്, അഡ്വ. കെ ബിനുമോൻ, പ്രദീപ് അയിരൂർ, വിജയകുമാർ മണിപ്പുഴ, നിതിൻ ശിവ എന്നിവർ വീരസൈനികർക്കും പ്രധാനമന്ത്രിക്കും ആശംസകൾ നേർന്നു സംസാരിച്ചു.