Monday, April 21, 2025
No menu items!

subscribe-youtube-channel

HomeNewsനിയമസഭയുടെ പതിമൂന്നാമത്...

നിയമസഭയുടെ പതിമൂന്നാമത് സമ്മേളനം ജനുവരി 17ന് തുടങ്ങും; ബജറ്റ് അവതരണം ഫെബ്രുവരി 7ന്

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാമത് സമ്മേളനം ജനുവരി 17ന് ആരംഭിക്കുമെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് സഭയിൽ അവതരിപ്പിക്കുകയും ചർച്ച ചെയ്തു പാസ്സാക്കുകയും ചെയ്യും.

ജനുവരി 17 മുതൽ മാർച്ച് 28 വരെയുള്ള കാലയളവിൽ ആകെ 27 ദിവസം സഭ ചേരുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളത്. ജനുവരി 20, 21, 22 തീയതികൾ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി പ്രമേയ ചർച്ച നടക്കും .ഫെബ്രുവരി 7 വെള്ളിയാഴ്ച 2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണവും 10, 11, 12 തീയതികളിൽ ബജറ്റിന്മേലുള്ള പൊതു ചർച്ചയും നടക്കും.14 മുതൽ മാർച്ച് 2 വരെ സഭ ചേരുന്നതല്ല.മാർച്ച് 28ന് സഭ പിരിയും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഞ്ഞപ്പിത്തം : മലപ്പുറത്ത് സ്കൂൾ അടച്ചു

മലപ്പുറം : മലപ്പുറത്തെ സ്‌കൂളില്‍ ഇരുപതിലേറെ കുട്ടികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ സ്‌കൂൾ അടച്ചു. കൊണ്ടോട്ടി പുളിക്കൽ പഞ്ചായത്തിലെ അരൂര്‍ എഎംയുപി സ്കൂളാണ് 27-ാം തീയതി വരെ അടച്ചിടാൻ തീരുമാനിച്ചത്. കരടുകണ്ടം, പുതിയോടത്ത് പറമ്പ്,...

ഗതാഗത നിരോധനം

പത്തനംതിട്ട : വാലങ്കര അയിരൂര്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വെണ്ണിക്കുളം സെന്റ് ബഹനാസ് സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ മുതുപാല വരെയുള്ള ഗതാഗതം ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് രണ്ടു വരെ നിരോധിച്ചു. വെണ്ണിക്കുളം...
- Advertisment -

Most Popular

- Advertisement -