ഇടനിലക്കാരെ ഒഴിവാക്കി വിളകൾക്ക് ന്യായവില ഉറപ്പാക്കുന്ന വി എഫ് പി സി കെയുടെ വിപണി കർഷകർക്ക് കരുത്തേകുന്നു.
നൂറ്റാണ്ടുകളുടെ പ്രൗഡമായ കാർഷിക പാരമ്പര്യമാണ്, പത്തനംതിട്ടജില്ലയിലെ നാരങ്ങാനം ഗ്രാമത്തിനുള്ളത്. പൊന്ന് വിളയിക്കുന്നമണ്ണാണ് നാരങ്ങാനത്തിൻ്റെ കാർഷികസമൃദ്ധിക്ക് ആധാരം. എന്നാൽ സമീപകാലത്തുണ്ടായകാലാവസ്ഥാ വ്യതിയാനവും, കാട്ടുപന്നി ആക്രമണവും, നാരങ്ങാനത്തെ കർഷകരേയും ഏറെ പ്രതികൂലമായിബാധിച്ചു
സമീപദേശങ്ങളിലെ കർഷകരെല്ലാം വ്യാപകമായികൃഷി ഉപേക്ഷിച്ചപ്പോഴും,. നാരങ്ങാനത്തെകർഷകരുടെ കാർഷികാഭിമുഖ്യത്തിന് കുറവ് വന്നിട്ടില്ല. പ്രതികൂല സാഹചര്യങ്ങളോട് പോരാടി ജയിക്കാൻ നാരങ്ങാനത്തെ കർഷകരെപ്രപ്തരാക്കുന്ന രഹസ്യം സ്വന്തം വി എഫ് പി സി കെ വിപണിയാണ്.
ഇടനിലക്കാരെ ഒഴിവാക്കി കർഷകന് ഉത്പ്പന്നങ്ങളുടെ ന്യായവില ലഭ്യമാക്കാൻ വിപണി സഹായിക്കുന്നുണ്ടെന്ന് മുൻഗ്രാമ പഞ്ചായത്ത്പ്രസിഡൻ്റ് മനോജ്കുമാർ പറഞ്ഞു
സമീപ പഞ്ചായത്തുകളിൽ നിന്നടക്കം നിരവധി ആളുകളും, ഹോട്ടൽവ്യാപാരികളും, സദ്യ കരാറുകാരുമടക്കമുള്ളവർ ഞായറാഴ്ച്ച കളിൽ വിപണിയിലെത്തി കാർഷികഉത്പ്പന്നങ്ങൾ വാങ്ങി പോകുന്നുണ്ട്. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മുതൽ 3 മണിവരെയാണ് ലേലം നടക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം പന്നിശല്ല്യവും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്
.
നാരങ്ങാനം ഗ്രാമത്തിെലെ ഭൂരിപക്ഷം ആളുകളും കാർഷികവൃത്തിയെ ആശ്രയിക്കുന്നവരാണെന്നും, പന്നിശല്യം നിരവധിആളുകളുടെ ജീവിതം വഴിമുട്ടിച്ചതായും കർഷകനായ വേണു പറഞ്ഞു. നിത്യേന പന്നികൾകൂട്ടമായെത്തി കൃഷിനശിപ്പിക്കുന്ന സ്ഥിതിവിശേഷം ഉണ്ടെങ്കിലും,അവയുടെകണ്ണിൽപെടാ