Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsപമ്പാ നദിയിൽ...

പമ്പാ നദിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കോഴഞ്ചേരി പാലത്തിന് സമീപം  കണ്ടെത്തി

കോഴഞ്ചേരി : പെരുനാട്ടിൽ പമ്പാ നദിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കോഴഞ്ചേരി വലിയ പാലത്തിന് സമീപം ഇന്ന് രാവിലെ കണ്ടെത്തി. പെരുനാട് പൂവത്തുംമൂട് മാമൂട്ടിൽ രാജപ്പൻ പിള്ളയെ (85) ആണ് കഴിഞ്ഞ ദിവസം കാണാതായത്. നദിക്കരയിൽ ചെരുപ്പ് കിടക്കുന്നത് കണ്ട മകൻ ഹരികുമാർ ആണ് കാണാതായത് സംബന്ധിച്ച് പെരുനാട് പൊലീസിൽ പരാതി നൽകിയത്.

പൊലീസും ഫയർഫോഴ്സും അന്വേഷണം നടത്തുന്നതിനിടെയാണ് കോഴഞ്ചേരി പാലത്തിന് സമീപം മൃതദേഹം തങ്ങിക്കിടക്കുന്ന നിലയിൽ കാണപ്പെട്ടത്. ഒഴുകി നീങ്ങിയ മൃതദേഹം മാലക്കര കടവിൽ നിന്ന്കരയ്ക്ക് എത്തിച്ച് തുടർ നടപടികൾക്കായി മാറ്റി 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലൈംഗിക പീഡനപരാതിയില്‍ മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി : എം മുകേഷ് എംഎല്‍എക്കെതിരായ ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു.എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണു കുറ്റപത്രം സമര്‍പ്പിച്ചത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് അന്വേഷണം നടത്തിയത്.പരാതിക്കാരിയുമായി മുകേഷ് നടത്തിയ...

തിരുവല്ലയിൽ ശുദ്ധജലവിതരണം രണ്ടു ദിവസത്തേക്ക് മുടങ്ങും

തിരുവല്ല: കറ്റോട് പമ്പ് ഹൗസിൽ പുതുതായി കമ്മിഷൻ ചെയ്ത ട്രാൻസ്ഫോർമറിന് സാങ്കേതിക തകരാറുമൂലം ശുദ്ധജലവിതരണം രണ്ടു ദിവസത്തേക്ക് മുടങ്ങും. തിരുവല്ല- ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റികളിലും, പെരിങ്ങര, നെടുമ്പ്രം, കവിയൂർ, കുന്നന്താനം പഞ്ചായത്തുകൾ (ഭാഗികം) എടത്വ, തലവടി,...
- Advertisment -

Most Popular

- Advertisement -