Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsആമയിഴഞ്ചാൻ തോട്ടിൽ...

ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പിന് പുറകിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേയിൽ നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലമാണിത്. കാണാതായി 46 മണിക്കൂറിന് ശേഷമാണ് ജോയിയുടെ മൃതദേഹം കനാലിൽ പൊങ്ങിയത്. മൃതദേഹം ജീർണിച്ച അവസ്ഥയിലാണ്.കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്

കനാലിൽ നിന്നും പുറത്തെടുത്ത മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ജോയി ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യക്കൂമ്പാരത്തിൽ കുടുങ്ങിയത്.കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘങ്ങൾ തെരച്ചിൽ നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. ഇന്ന് കൊച്ചിയിൽ നിന്നുളള നേവി സംഘവും സ്ഥലത്ത് തെരച്ചിലിനെത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ല റവന്യൂ ടവർ പരിസരത്ത് തെരുവ് നായ് ശല്യം രൂക്ഷം : നാലുപേരെ കടിച്ചു

തിരുവല്ല : തിരുവല്ല റവന്യൂ ടവർ പരിസരത്ത് തെരുവ് നായ് ശല്യം രൂക്ഷമാകുന്നു. ഇന്നലെ നാലുപേരെ നായ കടിച്ചു. തിരുവല്ല സബഷറി ജീവനക്കാരാനായ കല്ലുങ്കൽ കണ്ടനാട്ടിൽ കെ.പി. മനോജ്കുമാർ (54), ആധാരമെഴുത്ത് ജീവനക്കാരൻ...

തൃശ്ശൂരിൽ സ്ത്രീയുടെ കൊലപാതകം : മകളും കാമുകനും അറസ്റ്റിൽ

തൃശ്ശൂര്‍ : തൃശ്ശൂരിൽ വയോധികയായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ മകളും കാമുകനും പിടിയില്‍. മുണ്ടൂര്‍ സ്വദേശിനി തങ്കമണി(77)യുടെ കൊലപാതകത്തിലാണ് മകള്‍ സന്ധ്യ(45)യും കാമുകൻ നിധിനും(29) അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെയാണ് വീടിനു സമീപത്ത് റോഡരികിൽ...
- Advertisment -

Most Popular

- Advertisement -