തിരുവല്ല : റോഡിൽ കൂടി സൈറൻ മുഴക്കി പാഞ്ഞുപോകുന്ന ഫയർ ഫോഴ്സിന്റെ റെസ്ക്യം സർവ്വിസ് വാഹനം നേരിട്ട് കണ്ടപ്പോൾ കുരുന്നുകൾക്ക് കൗതുകം വിടർന്നു.തിരുവല്ല തുകലശ്ശേരി ഹോസ് വർത്ത് വിദ്യാപിഠത്തിലെ പ്രീ കെ.ജി വിദ്യാർത്ഥികളാണ് ഇന്നലെ തിരുവല്ല ഫയർ ആൻറ് റെസ്ക്യം സർവ്വിസിലെ ഉദ്യോഗസ്ഥർക്കൊപ്പം സമയം ചിലവഴിച്ചത്.കമ്മ്യൂണിറ്റി ഹെൽപ്പർമാരേയും സമൂഹത്തിൽ അവരുടെ പങ്കിനേയും കുറിച്ച് കൂടുതലറിയാൻ പാഠ്യപദ്ധതിയുടെ ഭാഗമായിട്ടായിരുന്നു കുരുന്നുകളുടെ സന്ദർശനം
സ്റ്റേഷൻ ഹൗസ് ഓഫിസർ ശഭുംനമ്പൂതിരി , സിനിയർ ഫയർ ആൻ്റ് റെസ്ക്യ ഓഫിസർ .കെ.കെ ശ്രിനിവാസൻ , ഗ്രേഡ് ഫയർ ആൻ്റ് റെസ് കു ഓഫിസർന്മാരായ സൂരജ് ,മുരളി ,അസി: ഫയർ ആൻറ് റെസ് കു ഓഫിസർ റെജികുമാർ എന്നിവർ ചേർന്ന് കുട്ടികളെ ഫയർ ഫോഴ്സിന്റെ പ്രവർത്തനങ്ങളും അത്യാവശ്യഘട്ടങ്ങളിൽ 101 ൽ വിളിക്കേണ്ട ആവശ്യകഥയും ഫയർ ഫോഴ്സ് ഉദ്യോഗന്ഥരുടെ കടമകളും ലൈഫ് ജാക്കറ്റിന്റെ ആവശ്യകഥയും, തീ പിടിച്ചാൽ കെടുത്തുന്ന രീതികളും കുട്ടികൾക്ക് കാട്ടികൊടുത്തു.
ഹോസ് വർത്തിലെ ടീച്ചർന്മാരായ .എസ് ശാലിനി , സുനിറ്റ പുന്നൂസ് , ഫാത്തിമ സീനിയ എന്നി അധ്യാപികന്മാരും ആയമാരായ സിന്ധു, റെജിമുരുകൾ എന്നിവർക്കൊപ്പമാണ് കുട്ടികൾ എത്തിയത്