Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsKottayamമലങ്കര സഭയുടെ...

മലങ്കര സഭയുടെ സംഭാവനകൾ  ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്: ചാണ്ടി ഉമ്മൻ എം.എൽ.എ

കോട്ടയം: മലങ്കര സഭയുടെ സംഭാവനകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടതാണെന്നും യുവതലമുറ അഭിമാനത്തോടെ അത് ഏറ്റെടുക്കണമെന്നും ചാണ്ടി ഉമ്മൻ എം.എൽ.എ. പൗരസ്ത്യ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പ്രഗതി എക്സലൻസ് പുരസ്ക്കാര വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. മലങ്കര സഭയുടെ മക്കൾക്ക് രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ അർഹമായ പരിഗണന നിഷേധിക്കപ്പെടുന്നതിൽ വേദനയുണ്ടെന്നും, ചാണ്ടി ഉമ്മനും, അബിൻ വർക്കിയും അതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങൾ ആണെന്നും മാർ യൂലിയോസ്‌ പറഞ്ഞു.

വിവിധ തലങ്ങളിൽ നേട്ടം കൈവരിച്ച യുവജനങ്ങൾക്ക് അവാർഡുകൾ സമ്മാനിച്ചു.  വൈദീക ട്രസ്റ്റി ഫാ.‍ഡോ. തോമസ് വർഗീസ്‌ അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ്‌ ഏബ്രഹാം, ദേവലോകം അരമന മാനേജർ ഫാ. യാക്കോബ് തോമസ് റമ്പാൻ, ജനറൽ സെക്രട്ടറി വിജു ഏലിയാസ്, ട്രഷറർ രഞ്ജു എം. ജോയ്, പ്രോഗ്രാം കോർഡിനേറ്റർ അനീഷ് ജേക്കബ്‌, റീജിയണൽ സെക്രട്ടറി ഡാനി രാജു, നിബിൻ നല്ലവീട്ടിൽ, അബു എബ്രഹാം വീരപ്പള്ളിൽ  എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നവവധു ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴ : നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നഗരസഭ ലജ്‌നത്ത് വാർഡ് പനയ്ക്കൽ പുരയിടത്തിൽ മുനീറിന്റെ ഭാര്യ ആസിയ (22)യാണ് മരിച്ചത്.ഇന്നലെ രാത്രി ഭർത്താവും വീട്ടുകാരും പുറത്തുപോയി മടങ്ങി...

രാഷ്ട നിർമ്മാണത്തിൽ അധ്യാപകരുടെ പങ്ക് വിലയേറിയത് : വീണ ജോർജ്

തിരുവല്ല : തിരുവല്ല എംജിഎം ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം സിൽവർ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പൂർവ്വ വിദ്യാർഥികൾ സംഘടിപ്പിച്ച ഗുരുവന്ദനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -