Wednesday, April 1, 2026
No menu items!

subscribe-youtube-channel

HomeSpiritualശ്രീവല്ലഭ ക്ഷേത്രത്തിൽ...

ശ്രീവല്ലഭ ക്ഷേത്രത്തിൽ ഉത്സവത്തിന്  കൊടിയേറി : 28-ന് ആറാട്ടോടെ ഉത്സവം സമാപിക്കും

തിരുവല്ല: ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ശ്രീവല്ലഭ ക്ഷേത്രത്തിൽ കൊടിയേറി. പത്ത് നാൾ നീണ്ടു നിൽക്കുന്ന ഉത്സവം 28- ന് ആറാട്ടോടെ സമാപിക്കും . ഇന്ന് രാവിലെ 6.30-ന് പന്തീരായിരം നിവേദ്യത്തിനുള്ള പഴക്കുലകൾ തുകലശ്ശേരി ശ്രീമഹാദേവക്ഷേത്രത്തിൽ നിന്നും നാമജപത്തോടെയും  വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ശ്രീവല്ലഭ ക്ഷേത്രത്തിൽ എത്തി ചേർന്നു. തുടർന്ന് ചതുശ്ശതം വഴിപാട് നടന്നു.

പടറ്റിപഴം ദേവന് നിവേദിച്ച ശേഷം ഭക്തര്‍ക്ക് പ്രസാദ വിതരണം ചെയ്തു.  ഉച്ചയ്ക്ക് കൊടിയേറ്റ് സദ്യയും നടന്നു. വൈകിട്ട് 4.25നും 5.55നും മദ്ധ്യേ കർക്കടക രാശിയിൽ തന്ത്രി തറയിൽ കുഴിക്കാട്ടില്ലത്ത് ആനന്ദ് നാരായണൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ  കൊടിയേറ്റ് ചടങ്ങ് നടന്നു. മേൽശാന്തിമാരായ ചുരൂർ മഠം ശ്രീകുമാർ നമ്പൂതിരി, വി ഗിരീഷ് നമ്പൂതിരി എന്നിവർ സഹകാർമ്മികത്യം വഹിച്ചു. തിരുവിതാം കൂർ ദേവസ്വം ബോർഡ് ജീവനക്കാരും, നിരവധി ഭക്തരും കൊടിയേറ്റിന് സാക്ഷ്യം വഹിച്ചു.

ക്ഷേത്രത്തിലെ കൊടിമരം 2021 ഡിസംബറില്‍ സ്വർണധ്വജസ്തംഭത്തിൻ്റെ പഞ്ചവർഗത്തറയ്ക്കു മിന്നലേറ്റു ക്ഷതം സംഭവിച്ചതിനാൽ കവുങ്ങിൽത്തീർത്ത താത്കാലിക കൊടിമരത്തിലാണു് ഈ വർഷവും കൊടിയേറ്റു നടത്തിയത്. ദേവസ്വം ബോർഡ് നേരിട്ടാണ് ഇക്കുറിയും ഉത്സവം നടത്തുന്നത്.

നാളത്തെ പരിപാടികൾ –
ഹരിനാമ കീർത്തനം രാവിലെ 5.00,
നാരായണീയപാരായണം 6.00,
കലാപരിപാടികൾ വൈകിട്ട് 3.30,
കാഴ്ച ശ്രീബലി 5.00,
രണ്ടാം ചുറ്റുവിളക്ക്, ദീപാരാധന 6.30
നടനവർഷിണി & സ്വാമി അയ്യപ്പൻ (നൃത്തശില്പം)7.30
കഥകളി 12.00 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കരുതലിന്റെ കരങ്ങളുമായി പതിവ് തെറ്റിക്കാതെ അവർ എത്തി:  ക്രിസ്തുമസ് ആഘോഷം വേറിട്ട അനുഭവമായി

നൂറനാട് : ഇക്കുറിയും കരുതലിന്റെ കരങ്ങളുമായി പതിവ് തെറ്റിക്കാതെ പങ്കുവെയ്ക്കലിനായി അവർ ഒത്തു കൂടി. ഉറ്റവരും ഉടയവരും ഉപേക്ഷിച്ച് ചുറ്റുമതിലിനുള്ളിൽ പതിറ്റാണ്ടുകളായി കഴിയുന്നവർക്കൊപ്പം എല്ലാ തിരക്കുകളും മാറ്റിവെച്ച് ഒരു ദിനം  ചെലവഴിക്കുന്നതിന്  സുമനസ്സുകൾ...

വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 171-ാമത് ജയന്തി ആഘോഷിച്ചു

അയിരൂർ : ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 171-ാമത് ജയന്തി ആഘോഷിച്ചു. ഗണപതി ഹോമം,സഹസ്രനാമജപം പുഷ്പാർച്ചന, ഭാഗവത പാരായണം എന്നിവ നടന്നു. പുഷ്പാർച്ചനക്ക് മഹാമണ്ഡലം വൈസ് പ്രസിഡൻ്റുമാരായ മുൻ എം എൽ എ...
- Advertisment -

Most Popular

- Advertisement -