തിരുവല്ല: സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സുപ്രീ കോടതിയിൽ പോയ കേരള സർക്കാര് വടി കൊടുത്ത് അടി വാങ്ങിച്ച അനുഭവമാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിൽ ഈ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിൻ്റെ നടപടികളാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. തിരുവല്ലായിൽ മാധ്യമ പ്രവർത്തകരുമായിട്ടുള്ള അഭിമുഖത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
2016-17 മുതൽ 2020- 21 വരെയുള്ള കാലയളവിൽ ഒന്നാമത്തെ ഇടതു മന്ത്രിസഭയുടെ കാലത്ത് ഉണ്ടാക്കിയ സാമ്പത്തിക പ്രശ്നങ്ങളാണ് ഈ സംസ്ഥാനത്തിൻ്റെ പ്രതിസന്ധിക്ക് മുഴുവൻ കാരണമായത്. പ്രതിപക്ഷം ഉയർത്തിയ വാദമുഖങ്ങൾ എല്ലാം സുപ്രിം കോടതി ശരി വെച്ചിരിക്കുകയാണ്. കിഫ് ബി കൊണ്ടുവന്നപ്പോൾ ബജറ്റിന് പുറത്ത് കടം വാങ്ങിക്കാൻ പാടില്ലായെന്നും ഭരണഘടന വിരുദ്ധമാണെന്നും അത് ചെയ്യുന്നത് ഭാവിൽ അപകടം വരുത്തി വെയ്ക്കുമെന്നും പ്രതിപക്ഷം കൊടുത്ത മുന്നറിയിപ്പ് ഇന്ന് സുപ്രീകോടതി ശരിവെച്ചിരിക്കുകയാണ്.
നവകേരള സദസിൽ ഉടനീളം മുഖ്യമന്ത്രിയും മന്ത്രിമാരും പ്രചരിപ്പിച്ചത് കേന്ദ്ര സർക്കാരിൽ നിന്ന് 56700 കോടി രുപ കിട്ടാനുണ്ട്. അത് കിട്ടാൻ വേണ്ടിയാണ് സുപ്രീകോടതിയിൽ പോയിരിക്കുന്നതെന്നാണ്. എന്നാൽ കേന്ദ്രത്തിൽ നിന്ന് 56700 കോടി രൂപ കിട്ടാനുണ്ടെയെന്ന ഒരു വാദമുഖവും സുപ്രികോടതിയിൽ കേരള സർക്കാർ അവതിരിപ്പിച്ചിട്ടില്ല. കടമെടുക്കാനുള്ള പരിധി മാറ്റണം. കടം പരിധി സംസ്ഥാനത്തിന് അവകാശം കൊടുക്കണം എന്നുള്ള വാദമുഖമാണ് സുപ്രീകോടതിയിൽ കേരളം ഉന്നയിച്ചത്. 4 ലക്ഷം കോടി പൊതുകടത്തിലേക്ക് സംസ്ഥാനം കൂപ്പ് കുത്തുകയാണ് . ഇത് വരെ തന്നെ എടുത്തിരിക്കുന്ന കടം അപകടകരമായ വിധത്തിലായി.
യഥാർത്ഥത്തിൽ ഒന്നാം ഇടതു മുന്നണി കാലത്ത് ഉണ്ടാക്കിയ ധനകാര്യ മിസ് മാനേജ്മെൻ്റാണ് കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം. പത്തനംതിട്ടയുടെ മുഖഛായ മാറ്റുമെന്നാണ് ഇവിടെ മത്സരിക്കുന്ന ഇടതു മുന്നണി സ്ഥാനാർത്ഥി പറയുന്നത്. ഏറ്റവും അപകടരമായ രീതിയിൽ സംസ്ഥാനത്തിനെ ഈ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിൻ്റെ മുഖ്യ ഉത്തരവാദി അന്നത്തെ ധനകാര്യ മന്ത്രിയാണ്. അതിന് ശേഷം ഈ അപകടത്തിൽ നിന്ന് തിരിച്ച് കയറാനുള്ള ഒരു ശ്രമവും രണ്ടാമത്തെ ഇടതുമുന്നണി മന്ത്രിസഭ നടപ്പാക്കിയില്ല എന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു