Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയിലെ മഴക്കാലപൂർവ...

കൊച്ചിയിലെ മഴക്കാലപൂർവ ശുചീകരണത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി : കൊച്ചിയിലെ മഴക്കാലപൂർവ ശുചീകരണത്തിലെ വീഴ്ചകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.മുന്നൊരുക്കങ്ങൾ അവസാന നിമിഷം ചെയ്യേണ്ട കാര്യമല്ലെന്നും ഇക്കാര്യങ്ങൾ പറഞ്ഞു മടുത്തുവെന്നും യാതൊരു നടപടിയും ഉണ്ടായിക്കാണുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം .

ജലാശയങ്ങളിലും മറ്റും മാലിന്യമിടുന്ന ജനത്തിന്റെ മനോഭാവത്തിനും ഒരു മാറ്റവും വന്നിട്ടില്ല . മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടികൾ ഉണ്ടാവണം .കുറച്ച് മണിക്കൂർ നിർത്താതെ മഴ പെയ്താൽ ജനങ്ങൾ ദുരിതത്തിലാകുന്ന അവസ്ഥയാണ് കൊച്ചിയിലേതെന്നും കോടതി ചൂണ്ടിക്കാട്ടി.വെള്ളക്കെട്ട് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ നാളെ വോട്ടെണ്ണൽ ആണെന്ന് കരുതി മാറ്റി വയ്ക്കരുതെന്നും കോടതി നിർദേശിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് റെയില്‍വേ സ്റ്റേഷന് വടക്ക് വശത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 122 (ടെമ്പിള്‍ ഗേറ്റ്) ഫെബ്രുവരി 15 ന് രാവിലെ 8 മണി മുതല്‍ 18 ന് വൈകിട്ട് ആറ് മണി...

വ്യാജ ഡീസൽ നിർമ്മാണ, വിൽപ്പന കേന്ദ്രങ്ങളിൽ സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ വ്യാപക പരിശോധന

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ വ്യാജ ഡീസൽ നിർമ്മാണ കേന്ദ്രങ്ങളിലും, വിൽപ്പന കേന്ദ്രങ്ങളിലും ''ഓപ്പറേഷൻ ഫുവേഗോ മറീനോ'' എന്ന പേരിൽ സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ വ്യാപക പരിശോധന. കേരളത്തിലെ വിവിധ ജില്ലകളിലായി...
- Advertisment -

Most Popular

- Advertisement -