പുറമറ്റം പഞ്ചായത്തിൽ എൽഡിഎഫ് അംഗമായി വിജയിച്ച സൗമ്യ പിന്നീട് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്തെന്ന പരാതിയിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സൗമ്യയെ അയോഗ്യയായി പ്രഖ്യാപിച്ചതും 6 വർഷത്തേക്ക് മൽസരിക്കുന്നതിൽ നിന്ന് വിലക്കിയതും.
എന്നാൽ താൻ സ്വതന്ത്രയായാണ് തിരഞ്ഞെടുപ്പിൽ മൽസരിച്ചതെന്നും എൽഡിഎഫ് അംഗം ആയിരുന്നില്ലെന്നും സൗമ്യ വ്യക്തമാക്കി.