Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമലങ്കര ഓർത്തഡോക്സ്...

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പെന്തിക്കോസ്തി പെരുന്നാൾ ആചരിച്ചു

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ദേവാലയങ്ങളിൽ ഞായറാഴ്ച്ച പെന്തിക്കോസ്തി പെരുന്നാൾ ആചരിച്ചു. ക്രിസ്തുവിന്റെ സ്വർഗാരോഹണത്തിന് ശേഷം പ്രാർത്ഥനയോടെ കാത്തിരുന്ന ശിഷ്യൻമാർക്ക് മേൽ പരിശുദ്ധ റൂഹാ ആവസിച്ചതിന്റെ ഓർമ്മപുതുക്കലാണ് പെന്തിക്കോസ്തി. ഉയിർപ്പിന് ശേഷമുള്ള അൻപതാം ദിനം.

മലങ്കരസഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനിയിൽ നടന്ന പെന്തിക്കോസ്തി പെരുന്നാളിന്റെ പ്രത്യേക  ശുശ്രൂഷകൾക്കും വിശുദ്ധ കുർബാനയ്ക്കും സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. അരമന മാനേജർ ഫാ.യാക്കോബ് തോമസ് റമ്പാൻ സഹകാർമ്മികനായി. നിരവധി വിശ്വാസികൾ പെരുന്നാളിൽ സംബന്ധിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രണ്ട് കോര്‍പറേഷനുകളും നൂറോളം പഞ്ചായത്തുകളും ബിജെപി പിടിക്കും : അനൂപ് ആന്റണി

കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തവണ കേരളത്തില്‍ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷയില്‍ പാർട്ടി നേതൃത്വം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയുടെ പ്രതികരണത്തിലാണ് പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ പങ്കുവയ്ക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ...

കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കണ്ണൂർ :കണ്ണൂർ കൂത്തുപറമ്പിൽ പൊലീസ് നടത്തിയ പരിശോധനയിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു ബോംബുകൾ കണ്ടെത്തിയത്. ഇവ ഉഗ്രശേഷിയുള്ളവയാണെന്ന് പോലീസ് അറിയിച്ചു.എരഞ്ഞോളി ബോംബ് സ്ഫോടനത്തിന്...
- Advertisment -

Most Popular

- Advertisement -