Tuesday, April 7, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപരിശുദ്ധ വട്ടശ്ശേരിൽ...

പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ കൊടിയേറി

കോട്ടയം: മലങ്കര സഭാ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ ഗീവർ​ഗീസ് മാർ ​ദിവന്നാസിയോസ് തിരുമേനിയുടെ 92ാം ഓർമ്മപ്പെരുന്നാൾ കൊടിയേറി. കബറിടം സ്ഥിതി ചെയ്യുന്ന കോട്ടയം പഴയസെമിനാരിയിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ കൊടിയേറ്റ് കർമ്മം നിർവഹിച്ചു.

സെമിനാരി മാനേജർ ഫാ.ജോബിൻ വർ​ഗീസ്, വൈദികർ, വൈദിക വിദ്യാർഥികൾ, വിശ്വാസികൾ എന്നിവർ പങ്കെടുത്തു. സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് കോട്ടയം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധന്റെ കബറിങ്കൽ അഖണ്ഡപ്രാർത്ഥന നടന്നു. നാളെ (23) രാത്രി 8 ന് സത്യവിശ്വാസ സംരക്ഷകനായ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനി എന്നി വിഷയത്തിൽ ചരിത്ര സെമിനാർ നടക്കും.

സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസനാധിപൻ തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തും. 28 വരെ നടക്കുന്ന ഓർമ്മപ്പെരുന്നാളിന്റെ വിവിധ ദിവസങ്ങളിലായി കൺവെൻഷൻ, തീർത്ഥാടക സം​​ഗമം, ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെ സമ്മേളനങ്ങൾ, ഭവന നിർമ്മാണ സഹായ വിതരണം, ​ഗാനശുശ്രൂഷ എന്നിവ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ആർടിസി ബസിനുള്ളിൽ  ബോധരഹിതയായ സ്ത്രീക്ക് രക്ഷകയായി നഴ്‌സിങ് ഓഫീസര്‍

ആലപ്പുഴ: കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞു വീണു ബോധരഹിതയായ സ്ത്രീക്ക് രക്ഷകയായി നഴ്‌സിങ് ഓഫീസര്‍. ആലപ്പുഴ ജനറൽ ആശുപത്രിയിലെ നഴ്‌സിങ് ഓഫീസര്‍ ബിൻസി ആന്‍റണിയാണ് പള്ളിപ്പുറം സ്വദേശിനിയായ മധ്യവയസ്കയ്ക്ക് ബസിനുള്ളിൽ വെച്ചു തന്നെ സിപിആർ...

അടുത്ത അഞ്ച് വർഷംകൊണ്ട് കേരളത്തിന്റെ പാരമ്പര്യത്തെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തും:പ്രധാനമന്ത്രി

തൃശ്ശൂർ : പുതിയ വർഷം കേരളത്തിന് വികസനത്തിന്റെ വർഷമായിരിക്കുമെന്നും അടുത്ത അഞ്ച് വർഷംകൊണ്ട് കേരളത്തിന്റെ പാരമ്പര്യത്തെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.കുന്നംകുളത്ത് തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കഴിഞ്ഞ 10 വര്‍ഷം ഇന്ത്യ...
- Advertisment -

Most Popular

- Advertisement -