Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട ജില്ലയിൽ...

പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 43 ആയി

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 43 ആയി. ജില്ലയിൽ ഇന്ന് മഴയ്ക്ക് അല്പം ശമനം വന്നിട്ടുണ്ട്. എന്നാൽ ഇന്നലെ വരെ തുടർന്ന ശക്തമായ മഴയിൽ അപ്പർകുട്ടനാടൻ പ്രദേശങ്ങൾ ഉൾപ്പെടെ വെള്ളംകയറിയതിനാൽ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 43ആയി.

412 കുടുംബങ്ങളിലായി 539 പുരുഷൻമാരും 565 സ്ത്രീകളും 275 കുട്ടിയും ഉൾപ്പെടെ 1379 പേരാണ് നിലവിൽ ക്യാമ്പിലുള്ളത്. ജില്ലയിൽ തിരുവല്ല താലൂക്കിലാണ് ഏറ്റവും അധികം ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. 34 ക്യാമ്പുകളിലായി  501 പുരുഷന്മാരും 522 സ്ത്രീകളും 251 കുട്ടികളുമായി 377 കുടുംബങ്ങൾ ഇവിടെ കഴിയുന്നു.

തിരുവല്ല താലൂക്കില്‍ തോട്ടപ്പുഴശേരി എംടിഎല്‍പി സ്‌കൂള്‍, തിരുമൂലപുരം സെന്റ്‌ തോമസ് സ്‌കൂൾ, കുറ്റൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍, നിരണം സെന്റ് ജോര്‍ജ് യുപിഎസ്,  കുമ്പനാട് ഗേള്‍സ് സ്‌കൂള്‍, ഇരവിപേരൂര്‍ നന്നൂര്‍ കമ്യൂണിറ്റി ഹാള്‍, തോട്ടപ്പുഴശേരി ചെറുപുഷ്പം എല്‍പി സ്‌കൂള്‍, കാവുംഭാഗം വേങ്ങല്‍ ദേവമാതാ ഓഡിറ്റോറിയം, നിരണം മുകളടി സര്‍ക്കാര്‍ യുപിഎസ്, കാവുംഭാഗം ഇടിഞ്ഞില്ലം എല്‍പിഎസ്,
കവിയൂര്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍പിഎസ്, ഇരവിപേരൂര്‍ വാടിക്കുളം എന്‍എസ്എസ് സ്‌കൂള്‍, കടപ്ര സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍, കടപ്ര സര്‍ക്കാര്‍ യു പി സ്‌കൂള്‍, കവിയൂര്‍ തോട്ടഭാഗം സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍, തിരുവല്ല സിഎംഎസ് എച്ച്എസ്എസ്, കാവുംഭാഗം ഡിബിഎച്ച്എസ്, തിരുവല്ല ഡയറ്റ്, കുറ്റപ്പുഴ തിരുമൂലവിലാസം യുപി സ്‌കൂള്‍, ഇരവിപേരൂര്‍ മുരിങ്ങശേരി എല്‍പിഎസ്, മുത്തൂര്‍ സര്‍ക്കാര്‍ എല്‍പിഎസ്, തോട്ടപ്പുഴശേരി എഎംഎംടിടിഐ, ഇരവിപേരൂര്‍ ദേവിവിലാസം എന്‍എസ്എസ് സ്‌കൂള്‍, കാവുംഭാഗം ആലംതുരുത്തി സര്‍ക്കാര്‍ എല്‍പി എസ്, മുത്തൂര്‍ എസ്എന്‍ഡിപി ഓഡിറ്റോറിയം, കുറ്റൂര്‍ ബാലികമഠം, പെരിങ്ങര പിഎംവി എല്‍പിഎസ്, നിരണം സെന്റ്‌ മേരീസ് എച്ച് എസ്,  കടപ്ര സർക്കാർ യു പി സ്‌കൂൾ, കൊമ്പങ്കേരി എംടിഎൽപിഎസ്, പെരിങ്ങര സർക്കാർ എൽപിഎസ്, വേങ്ങൽ എംടിഎൽപിഎസ്, കണ്ണശ്ശ സ്മാരകം എൽപിഎസ്, നുകത്തല സാംസ്കാരിക നിലയം എന്നിവിടങ്ങളില്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നു.

കോഴഞ്ചേരി താലൂക്കില്‍ ആറ്, മല്ലപ്പള്ളി, കോന്നി, അടൂര്‍ താലൂക്കുകളില്‍ ഓരോ ക്യാമ്പുമാണുള്ളത്. കോഴഞ്ചേരി താലൂക്കില്‍ ആറന്മുള കോഴിപാലം എന്‍എംയുപി സ്‌കൂള്‍, ആറാട്ടുപുഴ സര്‍ക്കാര്‍ യുപിഎസ്, നാല്‍കാലിക്കല്‍ എംടിഎല്‍പിഎസ്, വല്ലന എസ്എന്‍ഡിപി യുപിഎസ്, മല്ലപ്പുഴശേരി കുറുന്തര്‍ സാംസ്‌കാരിക നിലയം, ഓന്തേക്കാട് എംടിഎല്‍പിഎസ് ക്യാമ്പുകളിലായി 32 കുടുംബങ്ങളിലെ 95 പേരാണുള്ളത്.

മല്ലപ്പള്ളി താലൂക്കില്‍  ആനിക്കാട് പിആര്‍ഡിഎസ് സ്‌കൂളിൽ ഒരു കുടുംബങ്ങളിലെ നാല് പേരും കോന്നി താലൂക്കില്‍ തണ്ണിത്തോട് പകല്‍വീട് ഒരു കുടുംബത്തിലെ നാല് പേരും അടൂര്‍ താലൂക്കില്‍ പന്തളം മുടിയൂര്‍ക്കോണം എംടിഎല്‍പി സ്‌കൂളില്‍ ഒരു കുടുംബത്തിലെ രണ്ടു പേരുമാണുള്ളത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബംഗാളിൽ വഖ്ഫ് ഭേദ​ഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധം : മൂന്ന് പേർ കൊല്ലപ്പെട്ടു

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ വഖ്ഫ് ഭേദ​ഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായതോടെ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.3 5 പൊലീസ് ഉദ്യോ​ഗസ്ഥർക്കും പരിക്കേറ്റു. മുർഷിദാബാദിലാണ് കലാപം നടന്നത്....

വനിതാ ട്വന്‍റി 20 ലോകകപ്പ് : ഇന്ത്യന്‍ ടീമില്‍ രണ്ട് മലയാളികള്‍

മുംബൈ : ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു.15 അംഗ ടീമിൽ 2 മലയാളികളും ഉണ്ട്.ആശാ ശോഭന, സജന സജീവൻ എന്നിവരാണ് മലയാളി താരങ്ങൾ.ഹർമൻപ്രീത് കൗർ ആണ് ടീം ക്യാപ്റ്റൻ ....
- Advertisment -

Most Popular

- Advertisement -