Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsഒറ്റക്കൊമ്പൻ  ബിഗ്...

ഒറ്റക്കൊമ്പൻ  ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ചിത്രീകരണം വിഷുവിന്  ശേഷം പുനരാരംഭിക്കും

തിരുവനന്തപുരം :  ഗോകുലം മൂവീസും കേ​ന്ദ്രമന്ത്രി സുരേഷ് ഗോപിയും ഒന്നിക്കുന്ന  ഒറ്റക്കൊമ്പൻ  ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ചിത്രീകരണം വിഷുവിന് ശേഷം പുനരാരംഭിക്കാനാണ് തീരുമാനം. സിനിമയുടെ ചിത്രീകരണത്തിനായി ഏപ്രിൽ ഏഴ് മുതൽ സുരേഷ് ഗോപി ഡേറ്റ് നൽകിയെങ്കിലും കേന്ദ്ര ചുമതലകൾ കാരണം തിയതി നീണ്ടു പോകുകയായിരുന്നു.

ലൊക്കേഷൻ തീരുമാനിക്കലും പെർമിഷൻ എടുക്കലും സെറ്റ് വർക്കും മറ്റു അനുബന്ധ ജോലികളും ഏകദേശം പൂര്‍ത്തിയായെന്നും ഗോകുലം മൂവിസ് അറിയിച്ചു. വിഷുവിന് ശേഷം ഏപ്രില്‍ 15ാം തിയതി സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

നവാഗതനായ മാത്യൂസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി സിനിമയില്‍ എത്തുന്നത്. കബീർ ദുഹാൻ സിംഗ്, ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റെണി, ബിജു പപ്പൻ, മേഘന രാജ്, സുചിത്ര നായർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൂടൽ നെടുമൺകാവിൽ അപകടം : 6 പേർക്ക് പരുക്ക്

കോന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ കൂടൽ നെടുമൺകാവിൽ അപകടം. 6 പേർക്ക് പരുക്ക് പിക്കപ്പ് വാനിന് പിന്നിൽ കാറിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 6.30 നായിരുന്നു അപകടം. കാർ ഡ്രൈവർ...

അമിത് ഷാ ഇന്ന് കേരളത്തിൽ

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് ആഭ്യന്തരമന്ത്രി കേരളത്തിലെത്തുന്നത്. ഇന്ന് രാത്രി 10 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന അമിത് ഷാ ശനിയാഴ്ച തിരുവനന്തപുരത്ത്...
- Advertisment -

Most Popular

- Advertisement -