Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsമൊബൈൽ ഫോൺ...

മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിൽ പ്രതിഷേധിച്ച്  വിദ്യാർഥി  നദിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

റാന്നി : മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിൽ പ്രതിഷേധിച്ച് പ്ലസ്ടു വിദ്യാർഥി പമ്പാ നദിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെള്ളം കുറവായതിനാൽ ഒടുവിൽ വിദ്യാർഥി തന്നെ നീന്തി കരയ്ക്ക് കയറി. അങ്ങാടി സ്വദേശിയായ വിദ്യാർഥിയാണ് ഇന്ന് വൈകിട്ട് റാന്നി വലിയ പാലത്തിൽ നിന്ന് നദിയിലേക്ക് ചാടിയത്. സൈക്കിളിൽ വന്ന വിദ്യാർഥി പാലത്തിൻ്റെ മധ്യത്തിൽ എത്തിയപ്പോൾ സൈക്കിൾ വച്ച ശേഷം വെള്ളത്തിലേക്ക് ചാടുകയായിരുന്നുവെന്ന് പാലത്തിൽ ഉണ്ടായിരുന്നവർ പറഞ്ഞു.

നദിയിൽ വെള്ളം കുറവായതിനാൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ടില്ല. ഉടൻ തന്നെ കരയിലേക്ക് നീന്തി എത്തുകയും ചെയ്തു. സ്ഥലത്ത് എത്തിയവർ കുട്ടിയെ പിടിച്ചു കയറ്റി റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് കുട്ടിയുടെ മാതാപിതാക്കളും ആശുപത്രിയിൽ എത്തി. റാന്നി പൊലീസ് വിവരങ്ങൾ ശേഖരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്ത്രീകൾ നന്മയുടെ പ്രചാരകരാകണം  -മാർ ക്രിസോസ്റ്റമോസ്

പരുമല : പ്രകാശത്തിന്റെ നാളങ്ങൾ അസ്തമിച്ചു കൊണ്ടിരിക്കുന്ന ലോകത്തിൽ നന്മയുടെ പ്രചാരകരാകുവാൻ സ്ത്രീ ജനങ്ങൾക്ക് സാധിക്കണമെന്ന് ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റമോസ് പറഞ്ഞു. പരുമല പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന അഖില മലങ്കര മർത്തമറിയം...

തെരുവോണം- 2025 നടന്നു

തിരുവല്ല : വാട്സാപ്പ്‌ കൂട്ടായ്മയായ  നമ്മുടെ തിരുവല്ല ചാരിറ്റബിൾ സൊസൈറ്റിയുടെ  ഓണാഘോഷ പരിപാടി  തെരുവോണം-  2025 എസ്‌ സി എസ്‌  വി ജി എം ഹാളിൽ നടന്നു. തിരുവല്ല സബ്‌ കലക്ടർ സുമിത്‌ കുമാർ...
- Advertisment -

Most Popular

- Advertisement -