ന്യൂഡൽഹി : തിരഞ്ഞെടുപ്പിൽ അപരന്മാരെ വിലക്കണമെന്ന ഹർജി പരിഗണിക്കാതെ സുപ്രീംകോടതി. രക്ഷിതാക്കള്‍ സ്ഥാനാർഥികൾക്ക് സമാനമായ പേരുകൾ നൽകിയിട്ടുണ്ടെങ്കിൽ അവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു തടയാൻ സാധിക്കില്ലെന്ന് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.ഹര്‍ജി പിന്‍വലിക്കാന്‍ കോടതി ഹര്‍ജിക്കാരന് അനുവാദം നല്‍കി.
പ്രമുഖ സ്ഥാനാർഥികളുടെ പേരിൽ അപരന്മാരെ നിർത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സാബു സ്റ്റീഫൻ ആണ് പൊതുതാത്പര്യ ഹർജി നല്കിയത്. ഒരേ പേരുള്ളവര്‍ മത്സരിക്കുന്നത് വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുകയും ചെറിയ മാര്‍ജിനില്‍ തോല്‍ക്കാന്‍ വരെ സാധ്യതയുണ്ടാക്കുന്നുവെന്നും ഹര്‍ജിയിൽ പറയുന്നു.